വളയത്ത് വീടിനുനേരെ ബോംബേറ് : ഭീതിയോടെ പ്രദേശവാസികള്‍

By | Thursday November 8th, 2018

SHARE NEWS

 

നാദാപുരം: വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ വീടിനു നേരെ ബോംബേറ്.ഭാഗ്യത്തിന് ബോംബുകൾ പൊട്ടിയില്ല. വണ്ണാർകണ്ടി പാലത്തിന് സമീപത്തെഎലിക്കുന്നുമ്മൽ മൂസയുടെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. സിപിഎംബ്രാഞ്ച് മെമ്പറാണ് മൂസ. പൊട്ടാത്ത ബോംബുകൾ മുറ്റത്താണ് കിടക്കുന്നത്. ഇന്ന്
രാവിലെയാണ് ബോംബുകൾ വീട്ടുകാർ കാണുന്നത്. ഏറിൽ സ്റ്റീൽ കണ്ടെയിനറിന്റെവശങ്ങൾ ചളുങ്ങിയ നിലയിലാണ്. വളയം എസ് ഐ യുടെ നേത്യത്വത്തിൽ പോലീസുംബോംബ് സ്ക്വാഡും പരിശോധന നടത്തി. ബോംബുകൾ കസ്റ്റഡിയിലെടുത്ത്ക്വാറിയിൽ കൊണ്ട് പോയി നിർവീര്യമാക്കുമെന്ന് പോലീസ് പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read