‘നാണു മാഷുടെ ചൂരല്‍ വടി പുറത്തിറങ്ങി’ നാടിന്‌ ആഘോഷമായി വീട്ടമ്മയുടെ പുസ്‌തക പ്രകാശനം

By news desk | Monday December 11th, 2017

SHARE NEWS

നാദാപുരം: വീട്ടമ്മയുടെ കവിതാ സമാഹാരത്തിന്റെ പ്രകാശനം ആഘോഷമാക്കി നരിപ്പറ്റ ഗ്രാമം. നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല സംഘടിപ്പിച്ച ചന്ദ്രിക നരിപ്പറ്റയുടെ `നാണു മാഷുടെ ചൂരല്‍ വടി എന്ന `കവിതാ സമാഹാരത്തിന്റെ പ്രകാശനമാണ്‌ നാട്ടുകാര്‍ ഏറ്റെടുത്തത്‌. ഓട്ടോറിക്ഷാ തൊഴിലാളിയായ ഒന്തത്ത്‌ ബാലന്റെ ഭാര്യയാണ്‌ ചന്ദ്രിക. വീട്ടുപണിയും, അടുക്കളത്തോട്ടവുമൊക്കെയായി കഴിഞ്ഞുകൂടുന്ന ചന്ദ്രിക വിശ്രമവേളയില്‍ കുറിച്ചിട്ട അമ്പതിലധികം കവിതകളാണ്‌ സമാഹാരത്തിലുള്ളത്‌. പുസ്‌തക പ്രകാശന ചടങ്ങിന്‌ സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
          

സാഹിത്യകാരന്‍ സജീവന്‍ മൊകേരി പുസ്‌തക പ്രകാശനം നടത്തി. സിനിമാ നിര്‍മ്മാതാവ്‌ കൊച്ചു നാരായണന്‍ പുസ്‌തകം ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ.നാരായണി അധ്യക്ഷത വഹിച്ചു. രമേശ്‌ കാവില്‍ മുഖ്യ പ്രഭാഷണം നടത്തി, ശ്രീനി പാലേരി, രാജഗോപാന്‍ കാരപ്പറ്റ, പി.കെ.പത്മനാഭന്‍, കാവ്യാലപനം നടത്തി.

പി.അരവിന്ദാക്ഷന്‍, വി.കെ.ബീന, വി.നാണു, എം.സി.ചാത്തു, സംസാരിച്ചു ടി.പി.എം തങ്ങള്‍, സി.രവീന്ദ്രന്‍, പി.വി.കെ നായര്‍, ഇ.ഉഷ, രഗിന യു.കെ, ലക്ഷ്‌മി നന്ദന പങ്കെടുത്തു. അഖിലേന്ദ്രന്‍ നരിപ്പറ്റ, സ്വാഗതവും അനീഷ്‌ ഒരപ്പില്‍, നന്ദിയും പറഞ്ഞു. പ്രണവം കുടുംബശ്രീ അംഗങ്ങളുടെ ഗാനാലാപനം ചടങ്ങിന്‌ മോടി കൂട്ടി. ചന്ദ്രിക മറുമൊഴിയിലൂടെ കാവ്യാനുഭവങ്ങള്‍ പങ്കുവെച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read