അക്രമികള്‍ക്ക് ആള് മാറിയോ ? നാദാപുരത്ത് ബസ് തൊഴിലാളിക്ക് പൈശാചിക അക്രമം

By | Saturday June 24th, 2017

SHARE NEWS

നാദാപുരം: സ്റ്റാന്റിലേക്ക് ബസ് പ്രവേശിക്കുമ്പോള്‍ അപകടം വരാതിരിക്കാന്‍ കാര്‍ ഡ്രൈവറോട് തുറന്നിട്ട ഡോര്‍ അടക്കാന്‍ ആവശ്യപ്പെട്ടത് നാദാപുരത്ത് വലിയ അപരാതമാണ്. നമ്മുടെ കണ്ണിലെ ഈ ചെറിയ കുറ്റത്തിന് നാദാപുരത്ത് ബസ് ക്ലീനര്‍ക്ക് നേരിടേണ്ടി വന്നത് പൈശാചിക അക്രമം.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തലശ്ശേരി സ്വദേശി ഷമീര്‍(29)ന് നാദാപുരം ബസ്്സ്റ്റാന്റ് പരിസരത്ത് വച്ച് ക്രൂരമായ അക്രമണത്തിന് ഇടയായത്. നാദാപുരം-പാനൂര്‍-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അഷിക ബസിലെ ക്ലീനറാണ്. തലശ്ശേരി ഭാഗത്തു നിന്നുള്ള ബസ്സുകള്‍ പ്രവേശിക്കുന്ന നാദാപുരത്ത് ബസ്റ്റാന്റിന് പിറകില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അടക്കാന്‍ ആവശ്യപ്പെട്ടതിനാണ് 15 അംഗം സംഘം ഷമീറിനെ ബസില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചത്. സാധാരണ ബസ് ഡ്രൈവറാകുന്ന ഷമീര്‍ ഇന്ന് ക്ലീനറാകുകയാണ് ചെയ്തത്.

നാദാപുരത്ത്-പാറക്കടവിലേക്ക് ജീപ്പ് സര്‍വീസ് നടത്തുന്ന ടാക്‌സി ജീപ്പ് ഡ്രൈവര്‍ ജോക്കര്‍ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ച് പേര്‍ക്കെതിരെയും കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെയും നാദാപുരം പോലീസ് കേസെടുത്തു. സാരമായി പരിക്കേറ്റ ഷമീറിനെ നാദാപുരം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവി ലുങ്കിയും ഷര്‍ട്ടുമായിരുന്നു ഷമീറിനെ വേഷം. അക്രമികളില്‍ ചിലര്‍ പിന്നീട സമീറിനെ സമീപിച്ച് ആള് മാറിപ്പോയതാണെന്നും ക്ഷമിക്കണമെന്നും ആവശ്യപ്പെട്ടത്. നാദാപുരത്ത് ബസ് ജീവനക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പതിവാകുന്നു. നിസാരണ കാരണങ്ങള്‍ പറഞ്ഞാണ് പലപ്പോഴുമുള്ള അക്രമമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read