പൂർവ്വകാല പണ്ഡിതരുടെ നിലപാടുകൾക്ക് പ്രസക്തിയേറുന്നു; നജീബ് മൗലവി

By | Wednesday October 10th, 2018

SHARE NEWS

നാദാപുരം: ബഹുസ്വര സമൂഹത്തിലെ മുസ്ലിം ജീവിതത്തി ന്ന് കർമ്മശാസ്ത്ര മാനം വ്യക്തമാക്കിയ കഴിഞ്ഞ കാല പണ്ഡിതരുടെ കാഴ്ചപ്പാടുകൾക്കും നിലപാടുകൾക്കും വർത്തമാനകാലത്ത് പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി മൗല നാ എ.നജീബ് മൗലവി പ്രസ്ഥാവിച്ചു.

മുസ്ലീംങ്ങളുടെ ആരാധനകളും ആചാരങ്ങളും മറ്റു മതവിശ്വാസികൾക്കും സമൂഹത്തിനും ശല്യമാവാതിരിക്കാനും സൗഹാർദ അന്തരീക്ഷം തകരാതിരിക്കാനും ഏറെ ശ്രദ്ധിച്ചവരായിരുന്നു അവരെന്നും അതേ പാതയിലൂടെ ജീവിക്കാൻ മുസ്ലിമീങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാതിയേരിയിൽ നടന്ന കോഴിക്കോട് ജില്ലാ തർബിയ്യത്ത് കേമ്പിന്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കെ.കെ.കുഞ്ഞാലി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാശിം ബാഫഖി തങ്ങൾ, അശ്റഫ് ബാഖവി കാളികാവ്.വയലോളി അബ്ദുല്ല. കെ.വി ബശീർ ഒ.അബുട്ടി.ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

നജീബ് മൗലവിക്ക് ജാതിയേരിനിവാസികൾ ഏർപ്പെടുത്തിയ സ്നേഹോപഹാരം അരിങ്ങാട്ടിൻ സൂപ്പി ഹാജിനൽകി -മികച്ച സാമൂഹ്യപ്രവർത്തകന് ജാതിയേരി ശാഖാ എസ്.ഐ.എഫ് ഏർപ്പെടുത്തിയ അവാർഡ്കെ.എം.സി.സി  നേതാവ് സി.സി. ജാതിയേരിക്ക് എനജീബ് മൗലവി നൽകി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എസ് വൈ എഫ് സ്റ്റേറ്റ് ഭാരവാഹികളെ മു തിർന്ന പണ്ഡിതനായ Mസുലൈമാൻ മുസ്ലിയാർ ഷാൾ അണിയിച്ചു. അരൂർ അഹ്മദ് ബാഖവി സ്വാഗതവും ജെപി ഇസ്മാഈൽ മൗലവി  നന്ദിയും പറഞ്ഞു

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എസ്.ഐ.എഫ്  സ്റ്റേറ്റ് കമ്മിറ്റിക്ക്ജാതിയേരി ശാഖ എസ്.ഐ.എഫ്  ന്റെ സ്നേഹോപഹാരം അഷറഫ് പാലോൽകുനിസ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഹാഷിം ബാഫഖി തങ്ങൾക്ക് കൈമാറി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read