കാന്‍സര്‍ രോഗികള്‍ക്കായൊരു കൈത്താങ്ങുമായി നാദാപുരം ഗ്രാമ പഞ്ചായത്ത്

By | Wednesday June 13th, 2018

SHARE NEWS

നാദാപുരം : സമൂഹത്തിൽ അവശത അനുഭവിക്കവർക്കും കിഡ്‌നി രോഗം കാരണം കാരണം സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന രോഗികൾ, ക്യാൻസർ രോഗികൾ എന്നിവർക്ക് സ്വാന്തനമായി എല്ലാ മാസത്തിലും നൽകുന്ന സാമ്പത്തിക സഹായത്തിന്റെ ഉത്ഘാടനം പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവ്വഹിച്ചു .
ഇരുപത്തി രണ്ടിൽ വാർഡിൽ നിന്നും മെമ്പർമാർ , രാഷ്ട്രീയ പാർട്ടി നേതാക്കൾ , ആരോഗ്യ പ്രവർത്തകർ എന്നിവർ സ്വരൂപിച്ച പന്ത്രണ്ട് ലക്ഷം രൂപയാണ് ഈ വര്ഷം വിതരണം ചെയ്യുന്നത് . വൈസ് പ്രസിഡന്റ് സി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു .
സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് ബംഗ്ലത്ത് ,അംഗങ്ങളായ എം പി സൂപ്പി , കെ എം രഘുനാഥ്‌ ,സി കെ നാസർ , രാഷ്ട്രീയ പാർട്ടി നേതാക്കളായ എൻ കെ ജമാൽ ഹാജി , പി പി ബാലകൃഷ്ണൻ , ഒ പി ഭാസ്‌ക്കരൻ മാസ്റ്റർ , പി ചാത്തു മാസ്റ്റർ , കരിമ്പിൽ ദിവാകരൻ , കെ ടി കെ ചന്ദ്രൻ , ആർ നാരായണൻ മാസ്റ്റർ , ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു .

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read