സി.എം.ഹോസ്പ്പിറ്റലിലെ ചികിത്സാ പിഴവ്; ജനകീയ പ്രക്ഷോപം ശക്തമാകുന്നു

By | Tuesday March 1st, 2016

SHARE NEWS

hospitalisedവടകര : വടകര സി.എം. ഹോസ്പ്പിറ്റലിലെ ചികിത്സാ പിഴവ് യുവാവിന്‍റെ ജീവിതം ദുരിതത്തിലാക്കിയതിനെതിരെ ജനകീയ പ്രക്ഷോപം ബഹുജന മാര്‍ച്ച്. രാവിലെ പത്തുമണിയോടെയായിരുന്നു മാര്‍ച്ച് ആരഭിച്ചത്. ചോറോട് നിവാസികളാണ് ആശുപത്രിക്കെതിരേയും യുവാവിനെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെയും  രംഗത്തെത്തിയത്. നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയ കര്‍മ സമതി മാര്‍ച്ച് ഒന്നിന് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു.

ജൂലായ്‌ 15 ന് കോണ്ഗ്രീറ്റ് ജോലിക്കിടെ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്നും വീണുണ്ടായ പരിക്കിനെ തുടര്‍ന്ന് ചോറോട് സ്വദേശിയായ വിനീഷിനെ വടകര സി.എം.ഹോസ്പ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലുരോഗ വിദഗ്ദനെ കാണുകയും എക്സ്റേ എടുക്കുകയും രണ്ടു ദിവസം ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുകയും ചെയ്തു. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നു പറഞ്ഞ് മരുന്ന് നല്‍കുകയും  വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടു ദിവസം ഡോക്ടറുടെ നിരീക്ഷണത്തിലും പിന്നീട് വീട്ടിലും വച്ച് വിനീഷിനെ നടത്തിക്കുകയും ചെയ്തു എന്ന് നാട്ടുകാര്‍ ആരോപിച്ചു .  പിന്നീട് വേദന കുറയാത്തതിനെ തുടര്‍ന്ന് വീണ്ടും ഡോക്ടറെ കാണുകയും മറ്റൊന്നും പറ്റിയില്ലെന്നു പറഞ്ഞു വിട്ടയക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് വടകര ഗവ: ആശുപത്രിയിലെ മറ്റൊരു ഡോക്ടറെ സമീപിച്ചപ്പോഴാണ് നട്ടെല്ലിന് പരിക്കേറ്റ വിവരം അറിയുന്നത്. യഥാസമയം ചികിത്സ ലഭ്യമാകാത്തതിനെ തുടര്‍ന്ന് സ്ഥിതി രൂക്ഷമാകുകയായിരുന്നു. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞില്ല.

എന്നാല്‍ സംഭവത്തില്‍ പ്രതികരിച്ച  സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വിനീഷിനെ ചികില്സിച്ചതില്‍ പിഴവ് സംഭവിച്ചില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പറഞ്ഞു. താന്‍ വിനീഷിനെ ശസ്ത്രക്രിയ നടത്തുകയോ പ്ലാസ്റ്ററിടുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു. വിനീഷിനെ നടത്തിച്ചെന്നും വീട്ടില്‍ പോയി നടത്തിക്കാന്‍ പറഞ്ഞതും തീര്‍ത്തും തെറ്റാണെന്നും പൂര്‍ണമായ ബെഡ് റെസ്റ്റ് ആണ് നിര്‍ദ്ദേശിച്ചതെന്നും ഇത് ഡിസ്ചാര്‍ജ് കാര്‍ഡില്‍ വ്യക്തമാണെന്നും ഡോക്ടര്‍ പറഞ്ഞു. നട്ടെല്ലിന്റെ പകുതിവരെ എടുത്ത എക്സറെയില്‍ കുഴപ്പമൊന്നും കണ്ടെത്താന്‍ തനിക്കു കഴിഞ്ഞില്ല എന്നും ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിനു ശേഷം വിനീഷിനെ തന്റെ പക്കല്‍ കൊണ്ടുവന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read