ചെക്യാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് മെമ്പർമാർക്ക് സ്വീകരണം നൽകി

By | Wednesday February 7th, 2018

SHARE NEWS

നാദാപുരം : ചെക്യാട് ഗ്രാമപഞ്ചായത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസ് മെമ്പർമാർക്ക് ചെക്യാട് സർവ്വീസ് സഹകരണ ബേങ്ക് നേതൃത്വത്തിൽ സ്വീകരണം നൽകി. ചെക്യാട് ബാങ്ക് പരിസരത്ത് നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എൻ.കുഞ്ഞമ്മദ് അധ്യക്ഷനായി. കുടുംബശ്രീ – ബാലസഭ ഗണിത വിസ്മയം – 2018 സംസ്ഥാന ജേതാവായി തിരഞ്ഞെടുക്കപ്പെട്ട  മുഹമ്മദ് ഷഹനാദ് പഴയങ്ങാടിയിലിനെ ചടങ്ങിൽ വടകര അസിസ്റ്റന്റ് രജിസ്ട്രാർ എ.കെ.അഗസ്റ്റി അനുമോദിച്ചു. സഹകരണ ഓഡിറ്റർ എം.പി.ഷിനി, വി.കെ.ഭാസ്കരൻ, സി.എച്ച്.ഹമീദ് മാസ്റ്റർ, തയ്യിൽ ശ്രീധരൻ, അബ്ദുറഹിമാൻ പഴയങ്ങാടിയിൽ, എം.കുഞ്ഞിരാമൻ, കെ.ഷാനിഷ് കുമാർ എന്നിവർ സംസാരിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read