ചാന്ദിനിയെയും മകളെയും കാണാതായിട്ട്‌ ആറുദിവസം; ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്യണമെന്ന് അച്ഛന്‍

By | Wednesday June 28th, 2017

SHARE NEWS

നാദാപുരം:ചാന്ദിനിയെയും മകളെയും കാണാതായിട്ട് ഇന്നേക്ക് ആറുദിവസം തികയുന്നു. ഇവരെ കണ്ടെത്താനുള്ള പോലീസ് അന്വേഷണത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. വെള്ളൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്യണമെന്നു ചാന്ദിനിയുടെ അച്ഛന്‍ കുമാരന്‍ നാദാപുരം ന്യൂസിനോട് പറഞ്ഞു. പേരോടെ ചെറിയ നടെമ്മല്‍ കുമാരന്റെ മകള്‍ ചാന്ദിനി(38), മകള്‍ ദേവിന (9) എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായത്. ചാന്ദിനി ഉപയോഗിക്കാറുള്ള മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മറ്റു രണ്ടു നമ്പറുകള്‍ കൂടി പോലീസിനു കൈമാറിയിട്ടുണ്ട്. സൈബര്‍സെല്ലിന്റെ നേത്രുത്വത്തിലാണ് അന്വേഷണം നടത്തുന്നതെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല.

വെള്ളൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ക്രിമിനല്‍ സ്വഭാവമുള്ള ആളാണ്‌. ഇക്കാരണങ്ങളാല്‍ ഇയാളെ ഭാര്യ ഉപേക്ഷിച്ചു പോയിട്ടുണ്ട്. ഈ ഓട്ടോ ഡ്രൈവറുമായി ബന്ധമുണ്ടെന്നു ആരോപിച്ചാണ് തന്റെ മകളെ ഭര്‍ത്താവ് വീട്ടില്‍ കൊണ്ടുവിട്ടതെന്നും കുമാരന്‍ പറഞ്ഞു. കോടഞ്ചേരി സ്വദേശിയാണ് ചാന്ദിനിയുടെ ഭര്‍ത്താവ്. മൂത്തമകളെ സ്വന്തം വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് ചാന്ദിനി നാദാപുരത്തേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയത്.

താന്‍ ജോലിക്ക് പോവുകയാണെന്നും സ്ഥലം പറയില്ലെന്നും ചാന്ദിനി മൂത്ത മകളോട് പറഞ്ഞിരുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read