കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

By | Tuesday June 13th, 2017

SHARE NEWS

കോഴിക്കോട്: കഴിഞ്ഞ ദിവസം സി പി ഐ എം ന്‍റെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ഉണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി പി.മോഹനനെ ലക്‌ഷ്യം വെച്ചുള്ളതായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ പാര്‍ടികള്‍ തമ്മിലുള്ള സമാധാന യോഗത്തിലെ ധാരണകള്‍ക്ക് വിരുദ്ധമാണ് കോഴിക്കോട് സംഭവിച്ചത്. സി പി ഐ എമ്മിന്റെതെന്നല്ല ഒരു പാര്‍ടിയുടെയും ഓഫീസുകള്‍ക്ക് നേരെ അക്രമമുണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമവുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവനയോടുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ ‘കുംമാനത്തിന്റെയൊക്കെ വാക്കുകള്‍ക്ക് ആരെങ്കിലും വില കല്‍പ്പിക്കുമോ ?’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.ആക്രമണവുമായി ബന്ധപ്പെട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വാക്കുകള്‍ സൂചിപ്പിച്ചപ്പോള്‍ ‘കുമ്മനത്തിന്റെയൊക്കെ വാക്കുകള്‍ക്ക് ആരെങ്കിലും വിലകല്പിക്കുമോ?’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read