കുറുവന്തേരി യു പി സ്‌കൂളില്‍ ബാല പീഡനം അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ അധികൃതര്‍

By NEWS DESK | Thursday December 14th, 2017

SHARE NEWS

നാദാപുരം: മുതിര്‍ന്ന വിദ്യാര്‍ത്ഥി മൂന്നാം കളാ്‌സുകാരാനെ ക്രൂരമായി പീഡിപ്പിച്ചിട്ടും അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ അധികൃതര്‍. വളയം കുറുവന്തേരി യു പി സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ഒക്ടോബര്‍ 5 ാം തീയതിയിലാണ് ക്രൂരമായ പീഡനം അരങ്ങേറിയത്.

സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥി ബാത്ത് റൂമില്‍ കൂട്ടി പോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. നിലത്ത് വരഞ്ഞിട്ട് ഇതിനപ്പുറത്ത് കടന്നാല്‍ കൈ ഒടിക്കുമെന്ന് പറഞ്ഞായിരുന്നു പീഡനം.
സംഭവം പുറത്ത് പറഞ്ഞാല്‍ അച്ഛ്‌നെയും അമ്മയേയും കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി.

കരഞ്ഞ് കൊണ്ട് വീട്ടിലേ്ക്ക് ഓടിയ കുട്ടി അമ്മയോടും ബന്ധുക്കളോടും സംഭവം പറഞ്ഞു. പരാതിയുമായി രക്ഷിതാക്കള്‍ സ്‌കൂളിലെത്തി. സ്വഭാവ വൈകല്യമുള്ള മുതിര്‍ന്ന വിദ്യാര്‍ത്ഥിക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കണമെന്നാണ് പീഡനത്തിന് ഇരായായ കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നുത്.

ഈ ആവശ്യം സ്‌കൂള്‍ അധികൃതര്‍ വേണ്ടത്രെ ഗൗരവത്തോടെ എടുത്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇനി പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് ഹെഡ് മാസ്റ്ററുടെ ഭാഷ്യം. സംഭവത്തില്‍ ഉചിതമായ നടപടി ആവശ്യപ്പെട്ട് നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read