ചേലക്കാട് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പരാതി

By | Wednesday November 7th, 2018

SHARE NEWS

നാദാപുരം: ചേലക്കാട് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പരാതിയെ തുടര്‍ന്ന്
നാദാപുരം പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തി.

ചേലക്കാട് വി പി മുക്കിലാണ് പിഞ്ചു കുഞ്ഞിനെ തട്ടി കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്. പൊലീസ് വ്യാപക പരിശോധ നടത്തിയിട്ടും സംശായാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

അത്യോറന്മല്‍ രാജന്‍ -സതി ദമ്പതികളുടെ മകള്‍ വിജിനയുടെ രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടി കൊണ്ടു പോകാന്‍ ശ്രമിച്ചത്.

ഇന്ന് പകല്‍ 11 ഓടെയാണ് സംഭവം. അകത്ത് കിടത്തിയ കുഞ്ഞിനെ തലയില്‍ ഷാള്‍ ധരിച്ച ആള്‍ എടുത്തു കൊണ്ടു പോയെന്നും കുട്ടിയുടെ അമ്മ ബഹളം വെച്ചപ്പോള്‍ കുഞ്ഞിനെ പറമ്പില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്നും പരാതിയില്‍ പറയുന്നു.

 

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read