ഫൈനാന്‍സസ് ഉടമ ഇടപാടുകാരെ വഞ്ചിച്ച് മുങ്ങി

By | Tuesday August 9th, 2016

SHARE NEWS

chittinadapuramഒഞ്ചിയം :ഓര്‍ക്കാട്ടേരി മണപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുഫല എന്റര്‍പ്രൈസസ് ചിറ്റ് ആന്‍ഡ് ഫൈനാന്‍സസ് ഉടമ ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയതായി പരാതി. ലക്ഷങ്ങളുമായി ഉടമ സുഫല ബാബുവാണ് മുങ്ങിയത്. മാസങ്ങള്‍ക്കുമുമ്പ് രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍ ഉടമയുമായുണ്ടാക്കിയ ധാരണ പ്രാവര്‍ത്തികമാക്കാതെയാണ് സ്ഥലം വിട്ടത്. നേരത്തെ ബാബുവിന്റെ കൈവശമുള്ള ഒന്നര ഏക്കറോളം ഭൂമി ഇടപാടുകാര്‍ക്ക് കൊടുക്കാമെന്ന് സമ്മതിച്ചിരുന്നു. ഇടപാടുകാരുടെ കണക്കുകള്‍ പരിശോധിച്ച് സ്ഥലം വില്‍ക്കാനുള്ള നടപടി ആരംഭിച്ചതോടെ ആക്ഷന്‍ കമ്മിറ്റിയുമായുണ്ടാക്കിയ കരാര്‍ ലംഘിക്കുകയായിരുന്നു. പലതവണ ബാബുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read