നാദാപുരത്ത് മന്ത്രിയുടെ സന്ദര്‍ശനം; മരങ്ങള്‍ മുറിച്ച് മാറ്റിയത് വിവാദത്തില്‍

By | Friday March 24th, 2017

SHARE NEWS

നാദാപുരം:  പൊതുമരാമത്ത് മന്ത്രിയുടെ സന്ദര്‍ശനാര്‍ഥം മോടി കൂട്ടിയത് വിവാദത്തില്‍. നാദാപുരം അതിഥി മന്ദിരം മോടികൂട്ടിയതാണ് വിവാദത്തിലായത്. കല്ലാച്ചിയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി ജി സുധാകരന്‍ ഇന്ന്
എത്തുന്നത്. മാലിന്യങ്ങള്‍ കുന്നുകൂടി കാടുപിടിച്ചു കിടക്കുന്ന റെസ്റ്റ് ഹൗസ് പരിസരം ശുചീകരിക്കാനായി കഴിഞ്ഞ ദിവസമാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് ടി ബി പരിസരത്തെ കാടു വെട്ടിതെളിയിച്ച് വൃത്തിയാക്കുകയും, പൊട്ടിയ ജനല്‍ ചില്ലുകളും, ഫര്‍ണീച്ചറുകളും മാറ്റുകയും ചെയ്തു.
അറ്റകുറ്റ പണികള്‍ക്കും ശുചീകരണത്തിനുമായി മരാമത്ത് വകുപ്പ് ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രുപയോളം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെ പതിനായിരം രൂപയുടെ അറ്റകുറ്റ പണികള്‍ പോലും നടന്നിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. അതേസമയം ടി.ബിയുടെ മുറ്റത്തെ തണല്‍ മരത്തിന്റെ ചില്ലകളും , പിറകിലെ കൂറ്റന്‍ മഹാഗണിയും നവീകരണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയിട്ടുണ്ട്. സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് ചാഞ്ഞു നില്‍ക്കുന്നതിനാലാണ് ഈ മരം മുറിച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം. റെസ്റ്റ് ഹൗസ് പരിസരത്തെ മരങ്ങള്‍ വെട്ടി മാറ്റിയത് മുന്‍ തീരുമാനമില്ലാതെയാണെന്നും സൂചനയുണ്ട്. ടി.ബി മോടികൂട്ടിയത് നേരിട്ട് വിലയിരുത്താന്‍ അസിസ്റ്റന്റ് എന്‍ജിനീയറും ഉദ്യോഗസ്ഥ സംഘവും ഇന്നലെ ടി.ബിയില്‍ എത്തിയിരുന്നു. നാടുനീളെ ഹരിതവത്ക്കരണ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് മന്ത്രി വരുന്നതിന്റെ മോടി കൂട്ടലിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചു മാറ്റിയതെന്നത് ശ്രദ്ധേയമാണ്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read