കാലവര്‍ഷം കനക്കുമ്പോള്‍ നാശനഷ്ടങ്ങള്‍ വ്യാപകം

By | Tuesday June 27th, 2017

SHARE NEWS

നാദാപുരം: കാലവര്‍ഷം ശക്തമാവുന്ന സാഹചര്യത്തില്‍ മേഖലയിലെങ്ങും നാശനഷ്ടങ്ങള്‍ വ്യാപകമാവുകയാണ്. കഴിഞ്ഞ ഞായറാഴ്ച മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

വളയം പൂവ്വം വയലിലെ എകരം പറമ്പത്ത് കുമാരന്റെ വീടിന് മുകളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ തെങ്ങ് കടപുഴകി വീണത്. വീഴ്ചയുടെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ വീട്ടുകാര്‍ സമീപത്തെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read