കോടതിയുടെ വിലക്ക്; തെങ്ങുകയറ്റക്കാരനു പ്രവേശനമില്ല

By | Thursday April 12th, 2018

SHARE NEWS

നാദാപുരം: തെങ്ങുകയറ്റക്കാരന്‍ കൃഷിസ്ഥലത്ത് പ്രവേശിക്കുന്നത് നാദാപുരം മുന്സിഫ് കോടതി വിലക്കി. ഇയ്യങ്കോട് പെരുവങ്കര ആണിക്കമീത്തല്‍ കുഞ്ഞികണ്ടിയില്‍ ദാമോദരന്‍റെ പരാതിയെ തുടര്‍ന്നാണ് തെങ്ങുകയറ്റക്കാരനായ ചങ്ങരംകണ്ടിയില്‍ ചന്ദ്രനെ പറമ്പുടമയുടെ കൃഷിസ്ഥലത്ത്  പ്രവേശിക്കുന്നത് തടഞ്ഞത്.

അന്യായകാരന്റെ പറമ്പില്‍ പ്രവേശിക്കാന്‍ പാടില്ലായെന്നും പറമ്പില്‍ നാശനഷ്ട്ടങ്ങള്‍ വരുത്തരുതെന്നുമാണ് കോടതിയുടെ ഉത്തരവ്. ദിവസങ്ങള്‍ക്കുമുന്‍പ് ചന്ദ്രന്‍ ദാമോദരന്‍റെ പറമ്പില്‍ അനുമതിയില്ലാതെ തേങ്ങയിട്ടതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

പോലീസ് നിരവധി തവണ പ്രതിയെ താക്കീതു ചെയ്തെങ്കിലും വീണ്ടും ഭീഷണി തുടര്‍ന്നതോടെയാണ് മുന്സിഫ് കോടതിയെ സമീപിച്ചത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read