വിദ്യാര്‍ത്ഥികള്‍ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കണം -മുനവ്വറലി ശിഹാബ് തങ്ങള്‍

By news desk | Monday October 23rd, 2017

SHARE NEWS

നാദാപുരം: രാജ്യ പുരോഗതിയിലെ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് വിദ്യാര്‍ത്ഥികളും യുവാക്കളുമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. തൊഴില്‍ നേടാന്‍ ആധുനിക സാങ്കേതിക വിദ്യ പ്രാപ്തമാണെങ്കിലും ചരിത്രം, സംസ്‌കാരം, ശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിലെ ധൈഷണിക പരിസരം സൃഷ്ടിക്കുന്നതില്‍ ക്യാമ്പസുകളുടെ സാന്നിധ്യം ഒഴിച്ചുകൂടാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. മൂല്യബോധമുള്ള തലമുറയെ സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥി നേതൃത്വം മുന്‍കയ്യെടുക്കണമെന്ന് മുനവ്വറലി അഭിപ്രായപ്പെട്ടു.

നാദാപുരം ദാറുല്‍ ഹുദ ആര്‍ട്‌സ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രശസ്ത ചിത്രകാരന്‍ ഫിറോസ് വടകര ഫൈന്‍ ആര്‍ട്‌സ് ഉദ്ഘടനവും നിര്‍വഹിച്ചു യൂണിയന്‍ ചെയര്‍മാന്‍ അഫ്‌സല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ യുസി മജീദ്, മാനേജര്‍ സയ്യിദ് സൈനുല്‍ ആബിദ് പൂക്കോട്ടൂര്‍, വി വി മുഹമ്മദലി, ഫയാസ് വെള്ളിലാട്ട്, അര്‍ഷാദ് കടുവന്റവിട, അഫ്‌സല്‍ കല്ലുകൊത്തിയില്‍ എന്നിവര്‍ സംസാരിച്ചു. ഫൈറൂസ് സ്വാഗതവും അമീര്‍ കെ വി നന്ദിയും പറഞ്ഞു

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16