വളയത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന് പതാക ഉയര്‍ന്നു : ഉമ്മന്‍ചാണ്ടി ഇന്ന് വളയത്ത്

By NEW DESK | Saturday January 20th, 2018

SHARE NEWS

നാദാപുരം: നാദാപുരത്തെ ചുവന്നമണ്ണെന്ന് അറിയപ്പെടുന്ന വളയത്ത് മൂവര്‍ണ്ണക്കൊടിയുടെ കരുത്ത് തെളിയിച്ച് മണ്ഡലം കോണ്‍ഗ്രസ് സമ്മേളനത്തിന് പതാക ഉയര്‍ന്നു. ഇന്നലെ വൈകീട്ട് പി ആര്‍ പത്മ്മനാഭന്‍ അടിയോടിയുടെ സ്മൃതി മണ്ഡപത്തില്‍നിന്നുള്ള പതാകജാഥ പികെ ശങ്കരന്റെ നേതൃത്ത്വത്തിലും ടി കെ കുഞ്ഞിരാമന്‍െ സ്മൃതി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച കൊടിമര ജാഥ രവീഷ് വളയത്തിന്‍െ നേതൃത്ത്വത്തിലും കല്ലുനിര വഴി വളയത്ത് എത്തിച്ചേര്‍ന്നു. മണ്ഡലം പ്രസിഡണ്ട് കെ ചന്ദ്രന്‍ മാസ്റ്റര്‍ സമ്പൂര്‍ണ്ണ സമ്മേളനത്തിന് പതാക ഉയര്‍ത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സിവി കുഞ്ഞികൃഷ്ണന്‍, മോഹനന്‍ പാറക്കടവ്, കെ കൃഷ്ണ്‍ മാസ്റ്റര്‍, ഇ കെ ചന്ദമ്മന്‍, എ പി ബാബു എന്നിവര്‍ സംസാരിച്ചു. ഇന്ന് വൈകീട്ട് 5 ന്് നടക്കുന്ന പൊതുസമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read