കോണ്‍ഗ്രസ് നേതാവ് പി കെ അജിത്തിന്‍റെ മൃതദേഹം സംസ്കരിച്ചു; അരൂരിന് ഇത് തീരാനഷ്ടം

By | Saturday May 13th, 2017

SHARE NEWS

വടകര: കോണ്‍ഗ്രസ് നേതാവും പൊതു പ്രവര്‍ത്തകനുമായ അരൂര്‍ പടിഞ്ഞാറേക്കണ്ടി പി.കെ.അജിത്ത് (48)  സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍ നടന്നു.  കുറ്റിയാടി ബ്ലോക്ക് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് മെമ്പറാണ് അജിത്ത്.

കെ​എ​സ് യുവി​ലൂ​ടെ പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് വ​ന്ന അ​ജി​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. കെ​എ​സ് യു യൂ​ണി​റ്റ് ഭാ​രവാ​ഹി​യാ​യി തു​ട​ങ്ങി​യ അ​ജി​ത്ത് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി, ജി​ല്ലാ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​റ​മേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, ഡി​സി​സി അംഗം, എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.അ​ജി​ത്തി​ന്‍റെ വേ​ർ​പാ​ട് അ​രൂ​രി​നാണ്  തീരാ  ന​ഷ്ട​മാ​യത്.  കു​റ​ച്ച് കാ​ലം വ​ട​ക​ര, ക​ക്ക​ട്ടി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പാ​രി​യാ​യി​രു​ന്നു.

പരേതരായ കേളുനായരുടേയും അമ്മാളു അമ്മയുടേയും മകനാണ്.  കക്കട്ടില്‍ പടിഞ്ഞാറക്കണ്ടി ട്രേഡേഴ്‌സ്, വടകര ഹോട്ടല്‍ കേളൂസ്, അരൂര്‍ ഓയില്‍ മില്‍ എന്നിവയുടെ പാര്‍ട്ടണറായിരുന്നു. ഭാര്യ. നിഷ (അധ്യാപിക വട്ടോളി നാഷണല്‍ എച്ച്.എസ്.എസ്). മകള്‍: ശിവപ്രഭ. സഹോദരങ്ങള്‍: സദാനന്ദന്‍ (മാനേജര്‍ പെരുമുണ്ടച്ചേരി എസ്.വി.എല്‍പി), സോമന്‍ (ബഹറിന്‍), പ്രസന്ന (വടകര), പത്മരാജന്‍ (കോഴിക്കോട്), പ്രേമലത (ബാലുശേരി), ജ്യോതികുമാര്‍ (അധ്യാപകന്‍ അരൂര്‍ യുപി). പരേതനായ ടി.കെ രവീന്ദ്രന്‍ (ബാലുശേരി)

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read