ഗാന്ധി മുതല്‍ ഗൗരിവരെ …. സംസ്‌ക്കാര സാഹിതി തെരുവുനാടകം

By news desk | Monday November 6th, 2017

SHARE NEWS

നാദാപുരം:  മഹാത്മാഗാന്ധി മുതല്‍ ഗൗരി ലങ്കേഷുവരെ എതിര്‍ശബ്ദങ്ങളെ വെടിയുണ്ടകള്‍കൊണ്ട് നിശബ്ദമാക്കുന്ന ഫാസിസത്തിനെതിരെ ജാഗ്രതയുടെ പ്രതിരോധം തീര്‍ത്ത് സംസ്‌ക്കാരസാഹിതി തെരുവുനാടകം ശ്രദ്ധയാകര്‍ഷിക്കുന്നു. ഗാന്ധിയുടെ നെഞ്ചിലേക്ക് വെടി ഉതിര്‍ത്ത ഗോഡ്‌സെയുടെ വെടിയുണ്ടകള്‍ തന്നെയാണ് കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദബോല്‍ക്കര്‍, ഗൗരി ലങ്കേഷ് എന്നിവരുടെ ജീവനെടുത്തതെന്ന മുന്നറിയിപ്പാണ് നാടകം നല്‍കുന്നത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം പ്രക്ഷോഭയാത്രയുടെ മുന്നോടിയായി ഫാസിസത്തിനെതിരെ സാംസ്‌ക്കാരിക പ്രതിരോധമെന്ന സന്ദേശവുമായി സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള കലാജാഥയുടെ ഭാഗമായാണ് തെരുവുനാടകം അവതരിപ്പിക്കുന്നത്.

പേരാമ്പ്ര, കുറ്റ്യാടി എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം കലാജാഥ ഇന്ന് വൈകീട്ട് നാദാപുരത്തെത്തി. മുസ്ലീം ലീഗ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടില്‍ ആധ്യക്ഷത വഹിച്ചു. അഹമ്മദ് ചാത്തോത്ത്, പുന്നക്കല്‍ അഹമ്മദ് പ്രസംഗിച്ചു.

പടയൊരുക്കം ജാഥ നാളെ വൈകീട്ട് നാദാപുരത്തെത്തും. പടയൊരുക്കത്തിന്റെ മുന്നോടിയായി ഇന്ന് വൈകീട്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാച്ചി മുതല്‍ നാദാപുരം വരെ വിളമ്പര ജാഥ സംഘടിപ്പിച്ചു.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16