പതാക കൊടിമര ജാഥകള്‍ നാളെ വളയത്ത് ചരിത്രം രചിക്കാനൊരുങ്ങി കോണ്‍ഗ്രസ്

By | Thursday January 18th, 2018

SHARE NEWS

നാദാപുരം ചുവന്നമണ്ണെന്ന് അറിയപ്പെടുന്ന വളയത്ത് മൂവര്‍ണ്ണക്കൊടിയുടെ കരുത്ത് തെളീച്ച് ചരിത്രം രചിക്കാനൊരുങ്ങുകയാണ് വളയത്തെ കോണ്‍ഗ്രസ്
പ്രവര്‍ത്തകര്‍. ഒറ്റമനസോടെ ഇവര്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു.20 ന് വൈകീട്ട് വളയത്ത് നടക്കുന്ന വളയം മണ്ഡലം കോണ്‍ഗ്രസ് സമ്മേളനം വിജയിപ്പിക്കുകയാണ് ലക്ഷ്യം. പടുകൂറ്റന്‍ പ്രകടനത്തെ തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച്ച വൈകീട്ട് പി ആര്‍ പത്മ്മനാഭന്‍ അടിയോടിയുടെ സ്മൃതി മണ്ഡപത്തില്‍നിന്ന് പതാകജാഥ പികെ ശങ്കരന്റെ നേതൃത്ത്വത്തിലും ടി കെ കുഞ്ഞിരാമന്‍െ സ്മൃതി മണ്ഡപത്തില്‍നിന്ന് കൊടിമര ജാഥ രവീഷ് വളയത്തിന്‍െ നേതൃത്ത്വത്തിലും കല്ലുനിര വഴി വളയത്ത് എത്തിച്ചേരും.മണ്ഡലം പ്രസിഡണ്ട് കെ ചന്ദ്രന്‍ മാസ്റ്റര്‍ സമ്പൂര്‍ണ്ണ സമ്മേളനത്തിന് പതാക ഉയര്‍ത്തും.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read