മഴക്കെടുത്തി ;നാശനഷ്ടമുണ്ടായവർക്ക് മതിയായ നഷ്ടപരിഹാരം നൽകണം – സി.പി.ഐ.

By | Thursday June 14th, 2018

SHARE NEWS

നാദാപുരം : കാലവർഷക്കെടുതിയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായ
നാദാപുരം മണ്ഡലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതപെടുത്തണമെന്ന് സി.പി.ഐ. നാദാപുരം മണ്ഡലം കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു
നാദാപുരം പഞ്ചായത്തിൽ നിരവധി കുടുംബങ്ങളെ ഗവ.യു.പി.സ്കളിലെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

വരിക്കോളിയിൽ കനാൽ തകർന്ന് കൃഷി നാശമുണ്ടായി.മലയോര മേഖലയിൽ വ്യാപകമായ മണ്ണിടിച്ചലും കൃഷി നാശവുമുണ്ടായി, കല്ലാച്ചി ടൗണിൽ കുമ്മങ്കോട് റോഡിലും വെള്ളം കയറി വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

.നാദാപുരം എം.എൽ.എ ഇ.കെ.വിജയന്റെ ഓഫീസ് പി.എ. ടി. സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്.

കാലവർഷ കെടുതിയിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളും ദുരിതാശ്വാസ കേമ്പുകളും മണ്ഡലം സെക്രട്ടറി അഡ്വ.പി.ഗവാസ്, കെ.പി.നാണു, പി. ചാത്തു മാസ്റ്റർ കെ.മോഹൻദാസ്, പി.പി.ശ്രീജിത്ത് , ടി.പി. ഷൈജു എന്നിവർ സന്ദർശിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read