മതേതരത്വം വെല്ലുവിളികള്‍ നേരിടുന്നു: ടി വി ബാലന്‍

By news desk | Saturday November 4th, 2017

SHARE NEWS

നാദാപുരം: മതേതരത്വം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം വളരെ പ്രധാനമുള്ളതാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍. സി പി ഐ പുറമേരി ലോക്കല്‍ സമ്മേളനം അരൂര്‍ എന്‍ അമ്മദ് നഗറില്‍ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ചരിത്രത്തില്‍ മതനിരപേക്ഷത ഇത്രമാത്രം വെല്ലുവിളികള്‍ നേരിട്ട കാലം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. മോദി സര്‍ക്കാറിനെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നത്  ആര്‍എസ്എസ് ആണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ് അവര്‍.

ഭാരത സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള എല്ല സാസ്‌കാരിക, വിദ്യാഭ്യാസ ചരിത്ര സ്ഥാപനങ്ങളെയെല്ലാം വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള വളരെ വേഗതയിലുള്ള പരിശ്രമങ്ങളാണ് നടന്നു വരുന്നത്. മതേതര ജനാധിപത്യ ശക്തികള്‍ ആകെ യോജിച്ച് രംഗത്ത് വരേണ്ട അസാധരണമായ സാഹചര്യം ആണ് നിലനില്‍ക്കുകയാണെന്നും ടി വി ബാലന്‍ പറഞ്ഞു.  പികെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇ കെ വിജയന്‍ എംഎല്‍എ, പി സുരേഷ് ബാബു, ടി കെ രാജന്‍ മാസ്റ്റര്‍,കെ.കെ കുമാരന്‍ മാസ്റ്റര്‍ രജീന്ദ്രന്‍ കപ്പള്ളി, സി വി കുഞ്ഞിരാമന്‍, കോറോത്ത് ശ്രീധരന്‍, ഇകെ സുധീപ്, വി ടി ഗംഗാധരന്‍ ,എംപി ബിജീഷ് പ്രസംഗിച്ചു.

കോറോത്ത് ശ്രീധരനെ ലോക്കല്‍ സെക്രട്ടറിയായും പികെ  ചന്ദ്രനെ അസി.സെക്രട്ടറിയായും തിരഞ്ഞെടുത്തു. അരൂരില്‍ പ്രവര്‍ത്തിക്കുന്ന പുറമേരി പഞ്ചായത്ത് പ്രാഥമിക ആരോഗ്യം കേന്ദ്രം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സിപിഐ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read