സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവം; പ്രതിഷേധം വ്യാപകം

By | Friday June 9th, 2017

SHARE NEWS

കോഴിക്കോട്: സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. വിവിധ പ്രദേശങ്ങളില്‍ സി പി ഐ എം പ്രകടനം നടത്തി.
വെള്ളിയാഴ്ച്ച പുലര്ച്ചെ 1.10 നാണ് സി പി ഐ എം ജില്ലാ കമ്മറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരക മന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ ആക്രമണം ഉണ്ടായത്. കാറില്നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം വരുന്ന അക്രമിസംഘം ബോംബെറിയുകയായിരുന്നു. സ്റ്റീല്‍ ബോംബുകളിലൊന്ന് ഉഗ്രസ്ഫോടനത്തോടെ പൊട്ടുകയും മറ്റൊന്ന് ഓഫീസ്‌ മുറ്റത്തുനിന്ന്  കണ്ടെത്തുകയും ചെയ്തു. ഇന്നലെ രാത്രി ഫറോക്ക് ഏരിയ കമ്മറ്റി ഓഫീസിന് നേരെയുണ്ടായ അക്രമമറിഞ്ഞ് അവിടെ പോയി തിരിച്ച് ജില്ലാ കമ്മറ്റി ഓഫിസിലേക്ക് കയറുന്നതിനിടെയാണ് സെക്രട്ടറിക്ക് പിന്നില്നിന്ന് ബോംബെറിഞ്ഞത്.എ കെ ജി ഹാളിന് പിറകുവശത്ത് കൂടെയുള്ള ഇടവഴിയിലൂടെയാണ് അക്രമികള്‍ ഓഫീസ്‌ പരിസരത്തെതിയത്. അക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചിരുന്നു. സംഘര്ഷ സാധ്യത കണക്കിലെടുത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read