പ്രതിരോധത്തിന് മുന്നില്‍ സി പി എമ്മും എ ഐ.വൈ.എഫും ,നാദാപുരത്തിന്‍െ തലയെടുക്കാന്‍ ക്വോറി മാഫിയകള്‍ശ്രമിക്കുമ്പോള്‍ എം എല്‍ എ യുടെ മൗനം വിവാദമാകുന്നു.

By | Monday March 26th, 2018

SHARE NEWS

 

നാദാപുരം: പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന നാദാപുരം മണ്ഡലത്തിന്‍െ കുന്നും മലകളും ഇടിച്ച് നിരപ്പാക്കാന്‍ ഭൂമാഫിയകളും ക്വോറി മാഫിയകളും ശ്രമിക്കുമ്പോള്‍ നാദാപുരംഎം എല്‍ എ ഇ കെ വിജയന്റെ മൗനം വിവാദമാകുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും മലനിരകള്‍ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി സി പി എം നേതൃത്വവും എ ഐ.വൈ.എഫും ഡി വൈ എഫ് ഐയും സമരരംഗത്ത് ഉണ്ട് എന്ന് വസ്തുതയാണ്.

വാണിമേല്‍ പഞ്ചായത്തിലെ ഉടുമ്പിറങ്ങി മലയും കായക്കൊടി നരിപ്പറ്റ പഞ്ചായത്തിലെ മലയോരത്തുമാണ് ക്വോറി മാഫിയ ചൂഷണം നടക്കുന്നത്.
ഉടുമ്പിറങ്ങി മലയിലെ പ്രതിരോധം തീര്‍ക്കാന്‍ വാണിമേലിലെ സി പി എം നേതൃത്ത്വവും പരസ്യമായി രംഗത്തുണ്ട്.

ഏറെ വിവാദമായ ഉടുമ്പിറങ്ങി മലയിലെ കരിങ്കല്‍ ക്വോറി സംബന്ധിച്ച് നിലപാട് വ്യക്തമാക്കാനോ പ്രസ്ഥാവന ഇറക്കാനോ ഇതുവരെ സ്ഥലം എം എല്‍ എ ഇ കെ വിജയന്‍ തയ്യാറായില്ല.

കായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂര്‍ മുത്താച്ചി കോട്ടയിലാണ് ക്വോറി നിര്‍മ്മാണം തടഞ്ഞത്. പരിസ്ഥിതി പ്രാധാന്യത്തിന് പുറമേ ചരിത്ര പ്രാധാന്യമുള്ള പഴശി രാജാ പടയോട്ടം നടന്ന ഉറിതൂക്കി മലയും പഷ്ണികുന്നും ഇവിടെയാണ്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16