സിപിഎം കുന്നുമ്മല്‍ ഏരിയാ സമ്മേളനത്തിന് തുടക്കമായി

By news desk | Saturday December 2nd, 2017

SHARE NEWS

കുറ്റ്യാടി: സിപിഎം കുന്നുമ്മല്‍ ഏരിയാ സമ്മേളനത്തിന് മരുതോങ്കര റോഡില്‍ തയ്യാറാക്കിയ സിഎച്ച് പൊക്കന്‍ നഗറില്‍ തുടക്കമായി. ഏരിയ സമ്മേളനത്തിന്റെ ദീപശിഖ അനശ്വര രക്തസാക്ഷി കെ.പി രവീന്ദ്രന്റെ സ്മൃതിമണ്ഡപത്തില്‍ സഖാവിന്റെ മാതാവ് അമ്മാളു അമ്മയുടെ കയ്യില്‍ നിന്നും ഏരിയ കമ്മറ്റി അംഗം കെ കെ സുരേഷ് ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളനം കേന്ദ കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്്തു.

കെ.കെ.ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു, കുന്നുമ്മല്‍ കണാരന്‍ സ്വാഗതം പറഞ്ഞു.കെ.വി കുഞ്ഞിരാമന്‍ പതാക ഉയര്‍ത്തി, എ എം റഷീദ് രക്തസാക്ഷി പ്രതിജ്ഞ നടത്തി, കെ.സജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.പി മോഹനന്‍ മാസ്റ്റര്‍, കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, സി.ഭാസ്‌കരന്‍ മാസ്റ്റര്‍ ‘കെ.കെ.ലതിക, എന്നിവര്‍ സംസാരിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16