ഗുരുവായൂരില്‍ ആര്‍എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

By news desk | Sunday November 12th, 2017

SHARE NEWS

കോഴിക്കോട്: ഗുരുവായൂരില്‍ ആര്‍എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. നെന്മേനി സ്വദേശി ആനന്ദ്(27) ആണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് ഒരു മണിയോടെ നടുറോഡില്‍ വെച്ചാണ് വെട്ടികൊലപ്പെടുത്തിയത്. സിപിഎമ്മാണ് ക്രമത്തിന് പിന്നിലെന്ന് ആര്‍എസ് എസ് നേതൃത്വം ആരോപിച്ചു. ആര്‍എസ്.എസ് സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണ് നെന്മേനി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്. അക്രമത്തെ തുടര്‍ന്ന് മേഖലയില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി. പിന്തുടര്‍ന്നെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിടുകയും തെറിച്ചു വീണ ആനന്ദിനെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രണ്ടു നിയോജക മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read