ആവേശം പകര്‍ന്ന്‌ … വടം വലി മത്സരം

By news desk | Monday November 27th, 2017

SHARE NEWS

കുറ്റിയാടി: സി.പി.എം.കുന്നുമ്മല്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജില്ലാതല വടംവലി മത്സരം കാണികളില്‍ ആവേശം പകര്‍ന്നു. ജില്ല വടംവലി അസോസിയേഷന്റെ നേതൃത്വത്തില്‍ വടംവലി മത്സരത്തില്‍ നാല്‍പ്പതോളം ടീമുകളാണ്‌ പങ്കെടുത്തത്‌. വോളിബോള്‍ ദേശീയ ടീം അംഗം അസീസ്‌ നാദാപുരം വടംവലി മത്സരം ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡ്‌ കെ.സജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു.
കുറ്റിയാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡ്‌ സി.എച്ച്‌ ബാലകൃഷ്‌ണന്‍, ടി.കെ.മോഹന്‍ദാസ്‌ മാസ്റ്റര്‍, കുന്നുമ്മല്‍ കണാരന്‍, എഎം.റഷീദ്‌ , കെ.പി .ഷാജി, എന്നിവര്‍ സംസാരിച്ചു. കൈരളി മാങ്ങാട്‌, പൊന്‍പുലരി മലപ്രം ,ഫ്രന്‍സ്‌ കല്ലുള്ള തോട്‌, കേരളീയം എന്നീ ടീമുകള്‍ മികച്ച പ്രകടനം കാഴ്‌ച വെച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read