സിപിഎം കുന്നുമ്മല്‍ ഏരിയാ സമ്മേളനം കുറ്റ്യാടിയില്‍

By news desk | Thursday October 12th, 2017

SHARE NEWS

കുറ്റ്യാടി: സിപിഎം കുന്നുമ്മല്‍ ഏരിയാ സമ്മേളനം കുറ്റ്യാടിയില്‍ ഡിസംബര്‍ രണ്ട്, മൂന്ന് നാല് തിയതികളില്‍ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി 501 അംഗസ്വാഗതസംഘം രൂപീകരിച്ചു.പ്രതിനിധി സമ്മേളനം സി എച്ച് പൊക്കന്‍ നഗറിലും പൊതുസമ്മേളനം കെ കെ കുഞ്ഞിച്ചാത്തു നഗറിലും നടക്കും.

ബഹുജന റാലി, റെഡ് വളണ്ടിയര്‍മാര്‍ച്ച്, സാംസ്‌കാരിക സദസ്സ്, വനിതാ സംഗമം’യുവജന -വിദ്യാര്‍ത്ഥി സംഗമം, കര്‍ഷക-കര്‍ഷക തൊഴിലാളി സംഗമം സെമിനാര്‍ വിവിധ കലാപരിപാടികള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടത്താന്‍ സ്വാഗത സംഘം തീരുമാനിച്ചു.

ഭാരവാഹികളായി (ചെയര്‍മാന്‍) കുന്നുമ്മല്‍ കണാരന്‍, പി ജി ജോര്‍ജ്ജ്, കെ സജിത്ത് , കെപി ചന്ദ്രി, സിഎന്‍ ബാലകൃഷ്ണന്‍, അജിത നടേമ്മല്‍, അരീക്കര അസീസ്:(വൈസ് ചെയര്‍മാന്മാര്‍), കണ്‍വീനര്‍: ടി കെ മോഹന്‍ ദാസ് , (ജോയിന്റ് കണ്‍വീനര്‍മാര്‍) കെ കെ നന്ദനന്‍, എ എം റഷീദ്, കെ കെ ഗിരീഷ് പി സി ഷൈജു, സി കെ സതീശന്‍ (ട്രഷറര്‍) പി പി ചന്ദ്രന്‍ എന്നിവരെയും വിവിധ സബ് കമ്മറ്റികളെയും തെരെഞ്ഞെടുത്തു.

സ്വാഗത സംഘ യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടരി കെ കൃഷ്ണന്‍ അധ്യക്ഷനായി.കെ കെ ലതിക , കെ കെ ദിനേശന്‍, സി എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.പി പി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read