ആദ്യം തല വെട്ടി മാറ്റി …. പിന്നെ ഫ്‌ളകസും കാണാനില്ല..

By news desk | Wednesday October 11th, 2017

SHARE NEWS

നാദാപുരം: ആദ്യം അവര്‍ തല വെട്ടി മാറ്റി.. പിന്നീട് പ്രചരണബോര്‍ഡും കൊടിമരവും തകര്‍ത്തു. വികസന പദ്ധതികളുടെ പേരില്‍ ജനപ്രതിനിധികളുടെ പേരില്‍ അഭിവാദ്യമര്‍പ്പിക്കുന്നത് പതിവാണല്ലോ ? എടച്ചേരി പഞ്ചായത്തില്‍ വിവിധ റോഡുകള്‍ക്കായി സ്ഥലം എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍ പണം അനുവദിച്ചതിനെ ചൊല്ലിയാണ് വിവാദങ്ങളുടെ തുടക്കം.

മുല്ലപ്പള്ളിക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിക്കാര്‍ എടച്ചേരി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്ന് മുല്ലപ്പള്ളിയുടെ തല കാണാനില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഫ്്‌ളക്‌സ് ബോര്‍ഡും കാണാനില്ല. പൊലീസുകാരുടെ കണ്‍മുന്നില്‍ വെച്ച് സി പി എം പ്രവര്‍ത്തകര്‍ പരസ്യമായി ബോര്‍ഡ് എടുത്തുമാറ്റിയെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

എന്നാല്‍ തല വെട്ടിയത് തങ്ങള്‍ക്ക് പങ്കില്ലെന്ന വാദവുമായി സിപിഎം നേൃതൃത്വം രംഗത്തെത്തി. എന്നാല്‍ പ്രചരണ ബോര്‍ഡ് തകര്‍ത്ത കേസില്‍ അറസ്റ്റിലായത് സിപിഎം പ്രവര്‍ത്തകരാണ്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിസിസി സെക്രട്ടറി മോഹനന്‍ പാറക്കടവ് ആവശ്യപ്പെട്ടു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read