സര്‍ഗാലയിലെ ഉഗാണ്ടന്‍ സുന്ദരിമാരെ കാന്‍വാസിലാക്കി മയ്യന്നൂര്‍ സ്വദേശി

By | Wednesday January 4th, 2017

SHARE NEWS
പയ്യോളി: സര്‍ഗാലയ അന്തര്‍ദേശീയ  കരകൗശല മേളയ്ക്ക്  എത്തിയ സന്ദര്‍ശകരാരും  മറക്കാത്ത രണ്ടു മുഖങ്ങളാണ് അലിന്‍ഡയുടേയും മറിയത്തിന്റെയും.ഉഗാണ്ടയില്‍ നിന്ന്‍ മേളയ്ക്ക് എത്തിയവരാണ് ഇരുവരും.
മയ്യന്നൂരിലെ ഉന്തംപറമ്പത്ത് ഓട്ടോഡ്രൈവറായ യൂസഫും മേളയ്ക്ക് എത്തിയപ്പോള്‍ ഇവരെ കണ്ടിരുന്നു.തന്റെ മനസ്സിലും ക്യാമറയിലും പതിഞ്ഞ ഇവരുടെ മുഖങ്ങള്‍ കാന്‍വാസിലാക്കി.കാന്‍വാസിലാക്കിയ ചിത്രങ്ങള്‍ വീണ്ടും മേളയ്ക്ക് വന്ന്‍ ഉഗാണ്ടന്‍ വനിതകള്‍ക്ക് സമ്മാനിക്കുകയും ചെയ്തു.മേളയ്ക്ക് എത്തിയവരുടെ  മനസ്സുകള്‍ കീഴടക്കിയ ഉഗാണ്ടന്‍വനിതകള്‍ക്ക് അവരുടെ വരച്ചചിത്രം കൈയില്‍ കിട്ടിയപ്പോള്‍ വിസ്മയമായി.

 യൂസഫിന്റെ ചിത്രരചന പ്രത്യേകരീതിയിലാണ്.വരകളില്ലാതെ കുത്തുകള്‍ മാത്രമിട്ട് ചിത്രം പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. ബോള്‍പേന ഉപയോഗിച്ചാണ് അടയാളമിടുന്നത്. സര്‍ഗാലയില്‍ സന്ദര്‍ശനത്തിന് വന്നപ്പോഴാണ് യൂസഫിന് ഉഗാണ്ടന്‍വനിതകളെ വരയ്ക്കണമെന്ന് തോന്നിയത്. ഇവരുടെ ഫോട്ടോയെടുത്ത് പോയശേഷം മൂന്നു ദിവസമെടുത്ത് ചിത്ര രചന പൂര്‍ത്തിയാക്കി.ചിത്രകല പഠിക്കാതെയാണ് അധികമാരും കൈവെച്ചിട്ടില്ലാത്ത ഡോട്ട് ആര്‍ട്ടില്‍ യൂസഫ് പ്രവീണ്യം നേടിയത്.യൂസഫ് വരച്ചചിത്രം ഉഗാണ്ടന്‍ പവലിയനില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.
കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പുകളുടെയും നബാര്‍ഡിന്റെയും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സഹകരണത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്  ആറാമത് അന്തര്‍ദേശീയ കരകൗശല മേള സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായ   ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ ഈ മാസം 18 നാണ്  ആരംഭിച്ചത്. മേളയ്ക്ക് നാളെ സമാപനം കുറിക്കും.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read