പക്ഷിമൃഗാദികളോട് കരുതലോടെ ….. ജന്തു ക്ഷേമ ക്ലബിന് തുടക്കമായി

By news desk | Friday October 13th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം:  മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജന്തു ക്ഷേമ ക്ലബിന്റെ താലൂക്ക്തല ഉദ്ഘാടനം വളയം യു.പി.സ്‌കൂളില്‍  ഇ കെ വിജയന്‍ എം.എല്‍ എ നിര്‍വഹിച്ചു. ചെറുപ്രായത്തില്‍ തന്നെ പക്ഷിമൃഗാദികളോട് സ്‌നേഹവും കരുണയും ഉണ്ടാക്കിയെടുക എന്ന ലക്ഷ്യത്തോടെയാണ് ജന്തു ക്ഷേമ ക്ലബിന് തുടക്കമായത്. പദ്ധതിയുടെ ഭാഗമായി വളയം യു പി സ്‌കൂളിലെ  70 വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കോഴികളെയും കോഴിത്തീറ്റയും വിതരണം നടത്തി.

ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനായ മുഹമ്മദ് പറയങ്കോടിനുള്ള (ഉണ്ണികുളം പഞ്ചായത്ത്)അവാര്‍ഡും 20000 രൂപയും ജില്ലയിലെ മികച്ച സമ്മിശ്ര കര്‍ഷകനായഅജേഷ് തോട്ടുങ്കലിനുള്ള(വളയം പഞ്ചായത്ത്)അവാര്‍ഡും 10000 രൂപയും ചടങ്ങില്‍ വിതരണം ചെയ്തു.

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള കോഴി വിതരണം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മേരി കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. വളയം പഞ്ചായത്ത് പ്രസിഡന്റ് എം സുമതി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ പി കണ്ണന്‍ മാസ്റ്റര്‍ ,കെ പി  കൃഷ്ണന്‍, എം.കെ.അശോകന്‍ മാസ്റ്റര്‍, ഡോ. സി കെ  ഷാജിബ് എന്നിവര്‍ സംസാരിച്ചു. ഡോ. പി. ഗിരീഷ് കുമാര്‍ സ്വാഗതവും ടി.കെ.ദേവി ടീച്ചര്‍ നന്ദിയും പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read