ക്ഷീര സമൃദ്ധി … ലക്ഷ്യമിട്ട് .. ജില്ലാ ക്ഷീര കര്‍ഷക അവാര്‍ഡ് വിതരണം നാളെ വളയത്ത് 

By | Thursday October 12th, 2017

SHARE NEWS

നാദാപുരം: ജില്ലാതല ക്ഷീര കര്‍ഷക അവാര്‍ഡ് വിതരണം നാളെ വളയത്ത്. അവാര്‍ഡ് വിതരണം ഇ കെ വിജയന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലയിലെ മികച്ച സംയോജിത കര്‍ഷക അവാര്‍ഡ് നേടിയ വളയം മഞ്ഞപ്പള്ളി സ്വദേശി ജയേഷിനും മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് നേടിയ മുഹമ്മദ് ഉണ്ണികുളത്തിനും നാളെ  ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.

കൃഷി വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം സുമതി അധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ മേരി കെ എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി കണ്ണന്‍ മാസ്റ്റര്‍,  വെറ്റിനറി സര്‍ജന്‍ ഡോ പി ഗീരിഷ്‌കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും.

ജന്തുക്ഷേമ ക്ലബിന്റെ താലൂക്ക് തലഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. വളയം മൃഗാശുപത്രിയുടെ സഹകരണത്തോടെ വളയം യുപി സ്‌കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ചാം തരത്തിലെ 70 വിദ്യാര്‍ത്ഥികള്‍ക്ക് 50 മുട്ടകോഴികളും 2 കിലോ കോഴിത്തീറ്റയും തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗങ്ങള്‍ക്ക് 10 കോഴികുഞ്ഞങ്ങള്‍ വീതവും സൗജന്യമായി നല്‍കും.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read