മഴക്കാലത്ത് ചളിമുക്ക് … മഴ നീങ്ങിയാല്‍ പൊടിമുക്ക് ….കുറ്റ്യാടി-നാദാപുരം റോഡ് തകര്‍ന്ന നിലയില്‍

By | Saturday October 7th, 2017

SHARE NEWS

കുറ്റ്യാടി: മഴക്കാലത്ത് ചളിമുക്ക് … മഴ നീങ്ങിയാല്‍ പൊടിമുക്ക് …ഇതാണ് കുറ്റ്യാടിയിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ അവസ്ഥ. കുറ്റ്യാടി -നാദാപുരം സംസ്ഥാന പാത പുതിയ ബസ് സ്റ്റാന്റിന് പരിസരത്തെത്തിയാല്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. റോഡ് പൊട്ടി പൊളിഞ്ഞത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും  ഏറെ പ്രയാസമുണ്ടാക്കുകയാണ്.

മഴക്കാലമായാല്‍ പൂര്‍ണമായും ചെളിക്കുളമാവുകയും മഴ നീങ്ങിയാല്‍ ഇവിടെ കടുത്ത പൊടിശല്യം അനുഭവപ്പെടും. കരിങ്കല്‍ പൊടിയും മണ്ണും കലര്‍ന്ന് ഉയരുന്ന മിശ്രിതം പരിസരവാസികളുടെയും യാത്രക്കാരുടെയും ആരോഗ്യത്തിന്ന് ഹാനികരമാവുകയാണ്.
അശാസ്ത്രീയമായി റോഡ് വെട്ടി പൊളിച്ചത് കൊണ്ടാണ് സംസ്ഥാന പാതയിലെ പല ഭാഗങ്ങളിലും റോഡ് തകര്‍ന്ന് പോയത്.
സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തനത്തിന്ന് ശേഷം വാട്ടര്‍ അതോറട്ടറിയുടെ പൈപ്പുകള്‍ ഇടാന്‍ വേണ്ടിയാണ് റോഡ് വെട്ടിപൊളിച്ചത്.

വ്യാപാര കേന്ദ്രങ്ങള്‍, സ്വകാര്യ ,സര്‍ക്കാര്‍ ആശുപത്രികള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് കാര്യാലയം, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ പാതയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ദിവസനേ ആയിരക്കണക്കിന് വഴിയാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന ഈ റോഡിന്റെ തകര്‍ച്ച പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കാലവര്‍ഷം വീണ്ടും കനത്താല്‍ റോഡിലൂടെയുള്ള യാത ഏറെ ക്ലേശകരമാകുമെന്നുറപ്പാണ്.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read