കണ്ണീര്‍ കടലില്‍ ഉമ്മമാരും മക്കളും; സുബൈര്‍ ഖബറിലേക്കും കുഞ്ഞഹമ്മദ് ജയിലിലേക്കും യാത്രയാകുമ്പോള്‍ തകര്‍ന്നത് രണ്ട് കുടുംബങ്ങള്‍

By | Thursday May 4th, 2017

SHARE NEWS

നാദാപുരം: ഒരു നിമിഷം കൊണ്ട് എല്ലാം തീര്‍ന്നു. നിസ്സാര കാരണത്തില്‍ രണ്ട് മക്കള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കണ്ട് നിന്ന ആ ഉമ്മ അറിഞ്ഞില്ല ഇത്ര വലിയ ദുരന്തമാകുമെന്ന്. കണ്ണീര്‍ കടലിലാണ് വളയം കുറ്റിക്കാടിന് സമീപം ഷാപ്പ് മുക്കിലെ ബിരിച്ചിയകത് കദീജ ഉമ്മയുടെ വീട്. പറക്കമുറ്റാത്ത ആണ് മക്കള്‍. ജീവന്‍ നഷ്ടപ്പെട്ട സുബൈബര്‍ ജീവതം നഷ്ടപ്പെട്ട കുഞ്ഞഹമ്മദ്. നിരാലംഭരായി തീര്‍ന്ന രണ്ട് ഭാര്യമാര്‍.

ബുധനാഴ്ച രാത്രി മയങ്ങി തുടങ്ങിയതേയുള്ള. ഭ്രാന്തന്‍ കുറുക്കന്‍മാരുടെ  ശല്യമുള്ളതിനിലാണ് സുബെര്‍ തന്റെ വളര്‍ത്താടിനെ വീട്ട് കോലായിയോട് ചേര്‍ന്ന് കെട്ടിയത്. ഇതില്‍ ദേഷ്യപ്പെട്ടാണ് ജേഷ്ഠ സഹോദരന്‍ കുഞ്ഞഹമ്മദ് വഴക്ക് തുടങ്ങിയത്. വാശിക്ക് രണ്ട് പേരും കുറവല്ലെന്ന് ആ ഉമ്മ പണ്ടേ പറയാറുള്ളത് പോലെ ഒടുവില്‍ തന്റെ ഇളയ സഹോദരന്‍ സുബൈറിന്റെ നെഞ്ചിലേക്ക് കുഞ്ഞഹമ്മദ് കത്തികുത്തി ഇറക്കുമ്പോള്‍ പോലും കൊല്ലണമെന്ന ഉദ്ദേശം ഉണ്ടാകില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ഒറ്റ സ്വരത്തില്‍ പറയുന്നു. പരിക്കേറ്റ സുബൈറിനെ ആശുപത്രിയില്‍ കൊണ്ട് പോയത് സുബൈറിന്റെ ഭാര്യ ഹാജിറയും മക്കളും പരിക്കേല്‍പ്പിച്ച കുഞ്ഞഹമ്മദും ചേര്‍ന്നാണ്.

പഴയ ഫര്‍ണിച്ചര്‍ കച്ചവടം നടത്തുന്ന സുബൈറും ഡ്രൈവറായ കുഞ്ഞഹമ്മദുമാണ് ഈ കുടുംബത്തിന്റെ ആശ്രയം. സുബൈര്‍ ഖബറിലേക്കും കുഞ്ഞഹമ്മദ് ജയിലിലേക്കും മടങ്ങുമ്പോള്‍ സമൂഹത്തിന് മുന്നില്‍ ചോദ്യ ചിഹ്നമാകുകയാണ് രണ്ട് കുടുംബങ്ങള്‍.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read