വളയത്തെ പുതപ്പിച്ചു കിടത്തുന്നതാര്?

By | Thursday June 15th, 2017

SHARE NEWS

നാദാപുരം: നാദാപുരം മേഖലയില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നു. ദിവസവും നൂറുകണക്കിന് പേരാണ് നാദാപുരം താലൂക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. അന്‍പതോളം പേരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞു. ഡെങ്കി ബാധിതരെക്കൊണ്ട് ആശുപത്രി നിറഞ്ഞ പ്രതീതിയാണ് ഇപ്പോഴുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഭൂരിഭാഗവും വളയം, ചുഴലി, കല്ലുനിര മുതലായ മലയോര മേഖലയില്‍ നിന്നുള്ളവരാണ്.

ഇത്തരം മേഖലകളില്‍ ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ ഡെങ്കിപ്പനി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നുവെങ്കിലും അതിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിലും, മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും  ആരോഗ്യ മേഖല അധി:കൃതര്‍ക്ക് വലിയ പരാജയം സംഭവിച്ചതായി പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. റബ്ബര്‍ തോട്ടങ്ങളിലും മറ്റും വെള്ളം കേട്ടിക്കിടക്കുന്നതാണ് വലിയ തോതില്‍ കൊതുകുകള്‍ പെരുകാനുള്ള കാരണമായി മാറുന്നത്.

ഡെങ്കിപ്പനി ബാധിതരുടെ ക്രമാധീതമായ വര്‍ദ്ധന നാദാപുരം താലൂക് ആശുപത്രിയിലെ മറ്റു രോഗികളെയും ഭീതിയിലാഴ്ത്ത്തിയിരിക്കുകയാണ്.  പ്രത്യേകം കൊതുകുവലകള്‍ കെട്ടി സംരക്ഷിച്ചാണ് ഡെങ്കിപ്പനി ബാധിച്ചവരെ ആശുപത്രി അധി:കൃതര്‍ കിടത്തുന്നത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read