നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായ ഏകോപനസമിതി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി

By | Tuesday December 13th, 2016

SHARE NEWS

 

dharnaകല്ലാച്ചി:കേരള വ്യാപാരി വ്യവസായ ഏകോപനസമിതി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി  പ്രതിഷേധ ധര്‍ണ നടത്തി.നോട്ട് നിരോധനത്തിലെ അപാകതകള്‍ പരിഹരിക്കുക,ആവിശ്യമായ ചില്ലറ നോട്ടുകള്‍ ലഭ്യമാക്കുക,സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം പുനസ്ഥാപിക്കുക,കടകളില്‍ നടത്തുന്ന അന്യായ പരിശോധന നിര്‍ത്തലാക്കുക,ബാങ്ക് കടങ്ങള്‍ക്ക് 2 വര്‍ഷത്തെ ടെറിട്ടോറിയം നല്‍കുക,തകര്‍ന്ന്‍ പോയ വ്യാപാര മേഖലയ്ക്ക് സബ്സിഡി നിരക്കില്‍ വായ്പ നല്‍കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് കല്ലാച്ചി എസ്ബിടിക്ക് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് സഫീറ ധര്‍ണ ഉദ്ഘാടനം ചെയ്തു.  തേറത്ത് കുഞ്ഞികൃഷണൻ നമ്പ്യാർ സ്വാഗതംവും,കണേക്കൽ അബ്ബാസ് അധ്യക്ഷതയും വഹിച്ചു. വിപി കുഞ്ഞികൃഷ്ണൻ കെ പി കുമാരൻ മാസ്റ്റർ കെ ടി കെ  ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read