നാദാപുരത്തു രണ്ടു കുട്ടികൾക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു, പ്രതിരോധകുത്തിവെപ്പെടുക്കാത്തവർ മേഖലയിൽ നിരവധിപേർ

By | Thursday September 7th, 2017

SHARE NEWS

നാദാപുരം :പകർച്ചപ്പനിക്കിടെ നാദാപുരത്ത്  ഡിഫ്ത്തീരിയയും സ്ഥിരീകരിച്ചു. നാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു വിദ്യാർത്ഥികൾക്കാണ് ഡിഫ്തീരിയ കണ്ടെത്തിയത്. രണ്ടു പേരും നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതിരോധ കുത്തി വെപ്പ് എടുക്കാത്ത കുടുംബങ്ങളിലാണ് രോഗ ബാധ ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. ഇതേ തുടർന്ന് മേഖലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതായിലാണ് .

രണ്ടു വർഷം  മുമ്പ് ആരോഗ്യ വകുപ്പ് നടത്തിയ സർവ്വേയിൽ നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിരണ്ടു വാർഡുകളിലായി പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത ഇരുനൂറിലധികം കുട്ടികളുടെ ലിസ്റ്റു തയാറാക്കിയിരുന്നു.നിരന്തര ബോധ വൽക്കരണം നടത്തിയിട്ടും ആളുകൾ കുത്തിവെപ്പിനോട് വിമുഖത കാണിക്കുന്നതായി ആരോഗ്യ  വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഇതേ തുടർന്ന് രണ്ടായിരത്തി പതിനാലിലെ   ആരോഗ്യ വകുപ്പ് നടത്തിയ പ്രതിരോധ കുത്തി വെപ്പിന്റെ ജില്ലാ തല പ്രചരണം ഉദ്ഘാടനം  നാദാപുരത്തു വെച്ചാണ് തുടക്കം കുറിച്ചത്.അന്നു  ജില്ലാ കലക്ടർ എൻ പ്രശാന്തും നാദാപുരം വലിയ ജുമുഅത്ത്പള്ളി  ഇമാമും ചേർന്നാണ് തുള്ളി മരുന്ന് വിതരണം നടത്തിയത്. രോഗ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രദേശത്ത് കുത്തിവെപ്പ് സ്വീകരിക്കാത്ത കുട്ടികളുടെ വിവരം ശേഖരിക്കുകയാണ്.

അതിനിടെ രോഗം ബാധിച്ച പരിസരത്തെ വീട്ടുകാർക്കായി കഴിഞ്ഞ ദിവസം നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചെങ്കിലും രോഗ ബാധിതരുടെ വീട്ടിൽ നിന്നുപോലും ആരും എത്തിയിരുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു .

കഴിഞ്ഞ മാസം പ്രതിരോധ പ്രവർത്തനം നടത്തിയ വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്.ടി.ഡി  വാക്സിൻ എന്ന മരുന്നാണ് ചികിത്സക്കായി നൽകുന്നത്. മൂന്നു തവണയായി മരുന്നുകുത്തിവെക്കേണ്ടതാണ്.ആദ്യത്തെ കുത്തിവെപ്പിന് ശേഷം മുപ്പതാം ദിനവും പിന്നീട് ആറുമാസം കഴിഞ്ഞുമാണ് മരുന്ന് എടുക്കേണ്ടത്.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read