വ്യായാമം ഒരു പ്രതിരോധ മരുന്ന് ഡോ.കെ എന്‍ രാജീവന്റെ പുസ്തക പ്രകാശനം ഞായറാഴ്ച

By | Saturday August 12th, 2017

SHARE NEWS

നാദാപുരം: വെറും 30 മിനുട്ട് വ്യായാമം മതി 30 രോഗാവസ്ഥയെ തടയാന്‍ കഴിയും.

ഇത് പറയുന്നത് ശിശു രോഗ വിദഗ്ധനായ ഡോക്ടര്‍ കെ എന്‍ രാജീവന്‍. കടത്തനാട്ടിലെ മൂന്ന് തലമുറകള്‍ പരിചയമുണ്ട്. ഈ പ്രശസ്ത ശിശുരോഗ വിദഗ്ധന്.

പുറമേരി ഹോമിയോ മുക്കിലെ പരിശോധന മുറിക്ക് മുന്നില്‍ രാ പകല്‍ ഭേതമന്യേ രോഗികളുടെ തിരക്കാണ്.

ഇതിനിടയില്‍ ഡോ. രാജീവ് രചിച്ച വ്യായാമം ഒരു പ്രതിരോധ മരുന്ന് എന്ന പുസ്തക പ്രകാശനം ഞായറാഴ്ച പകല്‍ മൂന്നിന് കല്ലാച്ചിയില്‍ നടക്കുകയാണ്.

കല്ലാച്ചി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന മാനവ മൈത്രി സമ്മേളനത്തിലാണ് ശ്രീധരന്‍ മേപ്പയില്‍ പുസ്തക പ്രകാശനം നിര്‍വഹിക്കുന്നത്, ഡോ. കെ എന്‍ ഭരതന്‍ ഏറ്റുവാങ്ങും. മാനവ മൈത്രി കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷത്തില്‍ ഡിവൈഎസ്പി കെ ജെയ്‌സണ്‍ എഅബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. എംഇഎസ് അഖിലേന്ത്യ സെക്രട്ടറി ഡോ. വി കെ ജമാല്‍ അധ്യക്ഷനായിരിക്കും.

പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ സഫീറ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി പി കുഞ്ഞികൃഷ്ണന്‍, ടി കെ രാജന്‍, അഡ്വ.എ സജീവന്‍, സൂപ്പി നരിക്കാട്ടേരി, പി എം നാണു, ടി കെ പ്രഭാകരന്‍, സി കെ ഇബ്രാഹിം, മുഹമ്മദ് ബംഗ്ലത്ത്, മോഹനന്‍ പാറക്കടവ്, സംസ്‌കാരിക പ്രവര്‍കത്തകരായ വി കെ പ്രഭാകരന്‍, ശിവദാസ് , വേണു കക്കട്ടില്‍, സി പി സലാം, കണേക്കല്‍ അബ്ബാസ് എന്നിവര്‍ പങ്കെടുക്കും.

എം എം സോമ ശേഖരന്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ ഡോ. രാജീവന്റെ സഹധര്‍മ്മിണിയും പ്രശതസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ.എം കെ ഗീത നന്ദി പറയും.

പ്രസ്തുത പരിപാടിയില്‍ പ്രശസ്ത ഗായകന്‍ വി ടി മുരളിയും ടീമും നയിക്കുന്ന സംഗാത വിരുന്നും സംഘടിപ്പിക്കും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read