ലഹരി വസ്തുക്കള്‍ കടത്തുന്നതിനിടെ മാഹി സ്വദേശിയും നഴ്‌സിങ് വിദ്യാര്‍ഥിനിയും ഉള്‍പ്പെടുന്ന സംഘം റിമാന്‍ഡില്‍

By | Monday December 5th, 2016

SHARE NEWS

kanchavമാഹി:രാജ്യാന്തര വിപണിയില്‍ വന്‍ വിലയുള്ള ലഹരിമരുന്ന് ബെംഗളൂരുവില്‍ നിന്നു കാറില്‍ കൊണ്ടു വരുമ്പോള്‍ ബെംഗളൂരുവിലെ വ്യാപാരി ന്യൂമാഹിയിലെ കുഞ്ഞുവീട്ടില്‍ ടി.എം.മുനീര്‍ (27), ചക്കരക്കല്‍ മൗവഞ്ചേരിയിലെ എ.മിദ്ലാജ് (28), മൗവഞ്ചേരി വി.കെ.ഹൗസില്‍ പി.എം.സാബിഖ് (26), ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനി ചാലക്കുടി കല്ലേറ്റുങ്കരയിലെ ശ്രീതു (23) എന്നിവരാണ് മട്ടന്നൂര്‍ പൊലീസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ മലയാളി പെണ്‍കുട്ടികളടങ്ങുന്ന സംഘം സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ക്കിടിയില്‍ തൃശൂര്‍ സ്വദേശിനിയായി നഴ്‌സിങ് വിദ്യാര്‍ത്ഥിയടങ്ങുന്ന സംഘമാണ് മയക്കുമരുന്നുമായി പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ എസ്‌ഐ എം.പി.വിനീഷ്‌കുമാറും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നു 120 ഗ്രാം ചരസും അഞ്ചു ഗ്രാം കൊക്കയിനും ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. ബെംഗളൂരുവില്‍ നിന്നു ചക്കരക്കലിലേക്കു പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ കൂട്ടുപുഴയിലും ഇരിട്ടിയിലും പൊലീസ് പരിശോധനയ്ക്കിടയില്‍ നിര്‍ത്താതെ പോയതിനാല്‍ മട്ടന്നൂരില്‍ തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടപ്പോള്‍ യുവാക്കളുടെ കയ്യിലുണ്ടായ ബാഗ് പെണ്‍കുട്ടിയുടെ കയ്യില്‍ നല്‍കുകയായിരുന്നുവെന്നു പറയുന്നു. ഹിമാചല്‍പ്രദേശിലെ മനാലിയില്‍ നിന്നാണ് ലഹരിമരുന്ന് വിമാനമാര്‍ഗം ബെംഗളൂരുവില്‍ എത്തിച്ചതെന്നും വില്‍പനയ്ക്കായി കൊണ്ടുപോകുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനോടു പറഞ്ഞു. പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാര്‍ പ്രതികളെ ചോദ്യം ചെയ്തു. പിന്നീടു വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read