20 കിലോ കഞ്ചാവുമായി വടകര ആയഞ്ചേരി സ്വദേശികള്‍ ബംഗ്ലൂരില്‍ അറസ്റ്റിലായി

By | Thursday January 19th, 2017

SHARE NEWS

വടകര: 20 കിലോ കഞ്ചാവുമായി വടകര ആയഞ്ചേരി സ്വദേശികള്‍ ബംഗ്ലൂരില്‍ അറസ്റ്റിലായി.ആയഞ്ചേരി കണിയാങ്കണ്ടി ഷരീഫ് (30), ആയഞ്ചേരി വാടിക്കുമീത്തല്‍ ഫൈസല്‍ (31) എന്നിവരാണ് ബംഗളുരു കന്റോണ്‍മെന്റ് റെയില്‍വെ പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ജില്ലയിലേ വിവിധ സ്ഥലങ്ങളിലേക്ക് മൊത്തമായും ചില്ലറയായും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരും. വടകര മേഖലയില്‍ വില്ല്യാപ്പള്ളി, ആയഞ്ചേരി പ്രദേശങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നതും ഇവരാണെന്ന് പോലിസ് പറഞ്ഞു. ഈ സംഘത്തിന്റെ പ്രവര്‍ത്തനത്തെ  കുറിച്ചും ഇവരുടെ കൂട്ടാളികളെ കുറിച്ചും വടകര പോലിസിന് വിവിരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ബംഗളുരുവില്‍ ഇവര്‍ പിടിയിലായത്.ഇതില്‍ ഷരീഫ് വടകര സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.ഇപ്പോള്‍ ഇവര്‍ക്കെതിരെയുള്ള കേസില്‍ നടപടിയെടുക്കാന്‍ വടകര പോലിസ് കോടതി ഉത്തരവുമായി ബംഗളുരുവിലേക്ക് പോയിട്ടുണ്ട്. ഇവരെ സംബന്ധിച്ച വിശദാംശങ്ങള്‍ കര്‍ണാടക പോലീസ് വടകര സ്‌റ്റേഷനില്‍ നിന്നു ശേഖരിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read