കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

By news desk | Saturday November 25th, 2017

SHARE NEWS

നാദാപുരം: ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു. ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിദിന റാലി മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം പ്രീത കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. നാദാപുരം ടൗണില്‍ ആരംഭിച്ച റാലി കല്ലാച്ചി റോഡില്‍ അവസാനിച്ചു.

ഡിവൈ.എഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ടി രാജന്‍, പ്രസിഡന്റ് അഭീഷ് ടി, ബവീഷ്, ഷാനിഷ് എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ പ്രഭാതഭേരിയും സംഘടിപ്പിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read