വളയത്തെ ഭൂചലനം ; വിദധ്ധ സംഘം പരിശോധ നടത്തും

By NEWS DESK | Monday December 4th, 2017

SHARE NEWS

നാദാപുരം: വളയം ഗ്രാമപഞ്ചായത്തില്‍ ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങള്‍ വിദധ്ധ സംഘം പരിശോധ നടത്തും. ഭൂമിക്കടയിലെ പാറകള്‍ക്കടിയില്‍ അനുഭവപ്പെട്ട മര്‍ദ്ദമാണ് ഭൂചലനത്തിന് ഇടയാക്കിയതെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതര്‍. ഒരു കീലോമീറ്റര്‍ ചുറ്റുളവില്‍ മാത്രം ഭൂചലനമുണ്ടായതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്ന് നിലപാടിലാണ് അധികൃതര്‍. ഇ കെ വിജയന്‍ എംഎല്‍എ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു. നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം ലഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എഎല്‍എ പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കെ. സുമതി, വൈ്‌സ്് പ്രസിഡന്റ് എന്‍ പി കണ്ണന്‍ മാസ്റ്റര്‍, അഡീ,ണല്‍ തഹസിദാര്‍ കെ കെ രവീന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതനിധികളായ പി പി ചാത്തു, എം ടി ബാലന്‍, എം ദിവാകരന്‍, വി പി ശശിധരന്‍, എന്നിവരും സംഘത്തിലുണ്ടായിരുന്നു. വളയം മഞ്ചാത്തറ മുതല്‍ നിരവുമ്മല്‍ വരെയുള്ള പ്രദേശത്ത് ഇന്നലെ രാവിലെ എട്ടരയോടെ സ്‌ഫോടന സമാനമായ ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. എട്ടോളം വീടുകള്‍ക്കും രണ്ട് കടകള്‍ക്കും ഭൂചലനത്തില്‍ വിള്ളല്‍ വീണിരുന്നു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16