എ​ട​ച്ചേ​രി പള്ളിയിലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​;രണ്ടു ദിവസങ്ങളിലായി ചികിത്സ തേടിയത് ആ​യി​ര​ത്തോ​ളം പേ​ർ

By | Wednesday February 15th, 2017

SHARE NEWS
വ​ട​ക​ര: എ​ട​ച്ചേ​രി ക​ളി​യാ​വെ​ള്ളി​യി​ൽ പള്ളിയിലെ    ആ​ണ്ടു​നേ​ർ​ച്ച​യ്ക്ക് വി​ത​ര​ണം​ ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നും വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ തേ​ടിയത് ആ​യി​ര​ത്തോ​ളം പേ​ർ.        കു​ഞ്ഞ​ബ്ദു​ല്ല മു​സ​ലി​യാ​രു​ടെ മ​ഖാ​മി​ലെ ആ​ണ്ടു​നേ​ർ​ച്ച​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. ബി​രി​യാ​ണി​യും മ​ജ്ബൂ​സും ക​ഴി​ച്ച​വ​ർ​ക്കാ​ണ് വി​ഷ​ബാ​ധ​യേ​റ്റത് . ഇ​വ​ർ വ​ട​ക​ര​യി​ലെ​യും സ​മീ​പ​ത്തെ​യും ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടുകയായിരുന്നു. കു​ട്ടി​ക​ൾ​ക്കും സ്ത്രീകള്‍ക്കുമാണ്  കൂടുതലും  ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റത്.
32 വ​ർ​ഷ​മാ​യി ആ​ണ്ടു​നേ​ർ​ച്ച കൊ​ണ്ടാ​ടു​ന്ന ഇ​വി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് എ​ത്തുന്നത്. ആ​ളു​ക​ളു​ടെ എ​ണ്ണ​ക്കൂ​ടു​ത​ൽ​കാ​ര​ണം ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​മു​ത​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​വി​ത​ര​ണം ആ​രം​ഭി​ച്ചു. ഇ​തു ക​ഴി​ച്ച​വ​ർ​ക്കാ​ണ് അ​സ്വ​സ്ത​ത ഉ​ണ്ടാ​യ​ത്. പ​ല​ർ​ക്കും ഛർ​ദി​യും വ​യ​റു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ ആ​ളു​ക​ൾ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഓ​ർ​ക്കാ​ട്ടേ​രി ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലാ​ണ് ഭൂ​രി​ഭാ​ഗ​വും എ​ത്തി​യ​ത്. ഓ​ർ​ക്കാ​ട്ടേ​രി ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ സ്പെ​ഷൽ ഒപി തു​ട​ങ്ങി. ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ മാ​ത്രം 632 പേ​ർ ചി​കി​ത്സ തേ​ടിയതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.ഇ​തി​ൽ 108പേ​ർ ഡോക്ടര്‍മാരുടെ പ്രത്യേക  നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
വടകര മേഖലയിലെ വിവിധ ആശുപത്രികളിലായി നൂറോളം പേര്‍ ചികിത്സ തേടി.ക​ല്ലാ​ച്ചി വിം​സ് ആ​ശു​പ​ത്രി​യി​ലും ത​ല​ശേ​രി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ആ​ളു​ക​ൾ ചി​കി​ത്സ തേ​ടി​യ​താ​യി റിപ്പോര്‍ട്ടുണ്ട്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read