എടച്ചേരിയില്‍ ഇരുമ്പുരുക്ക് വ്യവസായ ശാലയുടെ വഴി സ്വകാര്യ വ്യക്തി തടസ്സപ്പെടുത്തുന്നതായി പരാതി

By | Tuesday March 13th, 2018

SHARE NEWS

 

നാദാപുരം :എടച്ചേരി വെങ്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന തൂണേരി ബ്ലോക്ക്ഇരുമ്പുരുക്ക് വ്യവസായ സൊസൈറ്റിയിലേക്ക് പോകുന്ന വഴി സ്വകാര്യവ്യക്തിതടസ്സപ്പെടുത്തിയ പരാതിയുമായി ജീവനക്കാര്‍ രംഗത്ത്.കാര്‍ഷികഗാര്‍ഹിക ഉപകരണങ്ങള്‍ നിര്‍മ്മിച്ച് വിതരണം ഈ സൊസൈറ്റി
മലബാറിലെ തന്നെ ഏക ഇരുമ്പുരുക്ക് വ്യവസായശാലയാണ്.

6 പതിറ്റാണ്ടു മുമ്പ്പ്രവര്‍ത്തനമാരംഭിച്ച സൊസൈറ്റിയില്‍ നിര്‍മ്മിക്കുന്ന ഗുണനിലവാരമുള്ള കൊടുവാള്‍, കൈക്കോട്,പടന്ന,അരിവാള്‍,പിക്കാസ് തുടങ്ങിയ ആയുധങ്ങള്‍ തേടി കണ്ണൂര്‍, കോഴിക്കോട് ജില്ലയില്‍ നിന്ന് നിരവധി കര്‍ഷകത്തൊഴിലാളികളാണ് എടച്ചേരിയിലെ ഈ ഇരുമ്പുരുക്ക് കേന്ദ്രത്തിലെത്തുന്നത്. ഇങ്ങനെ കാര്‍ഷിക ഗാര്‍ഹിക ഉപകരണങ്ങള്‍ തേടി സൊസൈറ്റിയിലേക്ക് നടന്നു വരുന്ന വഴിയാണ് സമീപവാസിയായ സ്വകാര്യ വ്യക്തി കൂട്ടിക്കെട്ടിയിരിക്കുന്നത്.

കിഴക്ക് ഭാഗത്തെ റോഡില്‍ നിന്നും ഈ വഴിയാണ് സാധനങ്ങളും മറ്റും സഹകരണ സംഘത്തിലേക്ക് കൊണ്ടു വന്നിരുന്നത്.പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന സൊസൈറ്റിയുടെ നടവഴി അന്യായമായി കൈവശപ്പെടുത്താനുള്ള സ്ഥല ഉടമയ്‌ക്കെതിരെ എേെച്ചരി വില്ലേജ് ഓഫീസിലും പഞ്ചായത്ത് അധികൃതര്‍ക്കും നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും അധികാരികള്‍ കൈക്കൊണ്ടിരുന്നില്ല. ഇതിനിയില്‍ ഞായറാഴ്ച ഇരുമ്പുരുക്ക്‌കേന്ദ്രത്തിലെ വഴി സ്വകാര്യ വ്യക്തി കൂട്ടിക്കെട്ടുകയായിരുന്നു. തിങ്കളാഴ്ച സൊസൈറ്റിയില്‍ ജോലിക്കെത്തിയ ജീവനക്കാരാണ് വെട്ട് കല്ല് ഉപയോഗിച്ച് വഴി കൈയേറിയതായി കണ്ടത്. സൊസൈറ്റി വഴി അന്യായമായി കൈവശപ്പെടുത്തിയ സ്വകാര്യ വ്യക്തിക്കെതിരെ വീണ്ടും എടച്ചേരി പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് സൊസൈറ്റി.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read