എടച്ചേരിക്കാര്‍ക്ക് അഭിമാനിക്കാം; ജില്ലയില്‍ ഇനി രണ്ടാം സ്ഥാനം.

By | Wednesday June 14th, 2017

SHARE NEWS

നാദാപുരം:എടച്ചേരിക്കാര്‍ക്ക് ഇനി അഭിമാനിക്കാം; സംസ്ഥാന സര്‍ക്കാരും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് നല്‍കുന്ന ആരോഗ്യ കേരളം പുരസ്‌കാരം എടച്ചേരി ഗ്രാമ പഞ്ചായത്തിന് സ്വന്തം.  തിരുവനന്തപുരത്ത് വെച്ച് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ അരവിന്ദാക്ഷന്‍ പുരസ്കാരം ഏറ്റുവാങ്ങി. മൂന്ന് ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്കാരമായി ലഭിച്ചത്. ആരോഗ്യ പരിപാലന രംഗത്ത് കോഴിക്കോട് ജില്ലയില്‍ രണ്ടാം സ്ഥാനമാണ് എടച്ചേരി കരസ്ഥമാക്കിയത് .

ജില്ലയ്ക്ക് മാതൃകയാവുന്ന പ്രവര്‍ത്തനമാണ് പഞ്ചായത്തിലെ ആരോഗ്യ മേഖലയില്‍ കാഴ്ച വെച്ചത്. പഞ്ചായത്തിലെ ആരോഗ്യ ഉപ കേന്ദ്രങ്ങള്‍ ലാബ് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സജ്ജീകരിച്ചു. അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി മതേഴ്സ് കോര്‍ണര്‍ പദ്ധതി നടപ്പിലാക്കി.ആശുപത്രിയും ചുറ്റുപാടും രോഗീ സൗഹൃദ അന്തരീക്ഷത്തിലാക്കി ഒരുക്കി. മികച്ച പാലിയേറ്റീവ് പ്രവര്‍ത്തനം. ആശാ വര്‍ക്കര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വീടുകളില്‍ വീല്‍ചെയര്‍, വാട്ടര്‍ബെഡ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നല്‍കി രോഗീ പരിചരണം.ഓരോ വാര്‍ഡുകളിലും ശുചിത്വ ഹര്‍ത്താല്‍ പോലുള്ള വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ച് മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്തു. പകര്‍ച്ച വ്യാധികള്‍ തടയാന്‍ ബോധവല്‍ക്കരണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ചു. പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് കാര്യക്ഷമമായി നടപ്പിലാക്കി.നാദാപുരം മണ്ഡലത്തില്‍ കൂടുതല്‍ പേര്‍ പ്രതിരോധ കുത്തിവെപ്പെടുത്തത് എടച്ചേരി പഞ്ചായത്തിലാണ് എന്നതും ശ്രദ്ധേയമാണ്. സ്‌കൂളുകളില്‍ പ്രഥമ ശുശ്രൂഷ കിറ്റും അധ്യാപകര്‍ക്ക് പരിശീലനവും സംഘടിപ്പിച്ചു. ആശുപത്രിയിലെ മാലിന്യ സംസ്‌കരണം മികച്ച നിലയില്‍ നടപ്പിലാക്കി. ജീവിത ശൈലീ രോഗ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കി. കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയില്‍ പഞ്ചായത്തിലെ ആശുപത്രികള്‍ ഉള്‍പ്പെടുത്തി മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്.

മികച്ച പദ്ധതികളിലൂടെ ആരോഗ്യ മേഖലയില്‍ കാര്യക്ഷമമായ രീതിയില്‍ ഫണ്ട് വിനിയോഗിച്ചാണ് എടച്ചേരി പഞ്ചായത്ത് ജില്ലയില്‍ രണ്ടാം സ്ഥാനത്തെത്തി പുരസ്കാരം നേടിയത്.
വൈസ് പ്രസിഡന്‍റ്  കെ.ടി ഷൈനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ഗംഗാധരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.പി.സജീവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read