അപരന്മാര്‍ക്ക് തിരിച്ചടി; ഇത്തവണ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോ ഉള്‍പ്പെടുത്തും

By | Wednesday May 4th, 2016

SHARE NEWS

ballot paperവടകര: അപരന്മാര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പുതിയ തീരുമാനം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തും. സംസ്ഥാനത്തെ പൊതുതെരഞ്ഞെടുപ്പിലാദ്യമായാണ് ബാലറ്റ്‌ പേപ്പറില്‍ സ്‌ഥാനാര്‍ഥിയുടെ ഫോട്ടോ ഉള്‍പ്പെടുത്തുന്നത്. ഇലക്‌ട്രോണിക്‌ വോട്ടിംങ്‌ യന്ത്രങ്ങളിലെ ബാലറ്റ്‌ പേപ്പറില്‍ ക്രമനമ്പര്‍, സ്‌ഥാനാര്‍ഥിയുടെ പേര്‌ എന്നിവയ്‌ക്കു ശേഷമാണ്‌ സ്‌ഥാനാര്‍ഥിയുടെ രണ്ട്‌ സെന്റീമീറ്റര്‍ വീതിയും 2.5 സെന്റീമീറ്റര്‍ ഉയരവുമുള്ള സ്‌റ്റാംപ്‌ സൈസ്‌ ഫോട്ടോ പ്രിന്റ്‌ ചെയ്യുക.

തെരഞ്ഞെടുപ്പ്‌ ചിഹ്നം ഫോട്ടോയ്‌ക്ക് ശേഷം ചേര്‍ക്കും. സ്വതന്ത്രരുള്‍പ്പെടെ ഒരേ പേരിലുള്ള ഒന്നിലധികം സ്‌ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നയിടങ്ങളില്‍ വോട്ടര്‍മാര്‍ക്കുണ്ടാവുന്ന ആശയക്കുഴപ്പം കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പുതിയ തീരുമാനം. ബാലറ്റ്‌ പേപ്പറില്‍ ഫോട്ടോ അച്ചടിക്കുന്നതിനായി സ്‌ഥാനാര്‍ഥികള്‍ അവരുടെ ഫോട്ടോ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കണമെന്ന്‌ കമ്മീഷന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഫോട്ടോ നല്‍കാത്തവരുടെ ബാലറ്റ്‌ പേപ്പറിലെ ഈ കോളം ഒഴിവാക്കിയിടാനാണ്‌ കമ്മിഷന്‍ തീരുമാനം.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read