‘നരേന്ദ്ര മോദി’ വടകര റെയില്‍വേസ്‌റ്റേഷനിലോ; കണ്ടവരൊക്കെ ഞെട്ടി

By | Thursday July 13th, 2017

SHARE NEWS

വടകര: ‘നരേന്ദ്ര മോദി’ വടകര റെയില്‍വേ സ്‌റ്റേഷനിലോ?, കണ്ടവരൊക്കെ ഞെട്ടി. ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് ജര്‍മ്മനിയിലേക്ക് പോയ നരേന്ദ്ര മോദി തിരിച്ചുവന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയാണ് ചിലര്‍. സംഗതി തമാശയാണെങ്കിലും ആ കാഴ്ച നേരിട്ടു കണ്ടാല്‍ മോദിയല്ലാന്ന് ആരും പറയില്ല. മോദിയുടെ അതേ രൂപത്തിലുള്ള ഒരാള്‍ സ്റ്റേഷനില്‍ നില്‍ക്കുന്ന ചിത്രം വൈറലാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് അതാണ് ‘മോദി വടകര സ്റ്റേഷനില്‍’ എന്ന പേരില്‍ വൈറലാകുന്നത്. പാന്റ്സും ടീഷര്‍ട്ടും ഒരു നീല സൈഡ് ബാഗുമായി മൊബൈല്‍ ഫോണ്‍ നോക്കി നില്‍ക്കുന്ന രൂപത്തിലാണ് പേരറിയാത്ത ഡ്യൂപ്പ് മോദിയുടെ നില്‍പ്പ്. എങ്ങോട്ടേക്കോ ഉള്ള യാത്രയ്ക്കായി ട്രെയിന്‍ കാത്ത് നില്‍ക്കുകയാണ് ഇയാളെന്ന് ഉറപ്പ്. സൈഡ് ആംഗിളില്‍ നിന്ന് ആരോ മൊബൈലില്‍ പകര്‍ത്തിയ ചിത്രത്തിലെ ആളെ കണ്ടാല്‍ ആരും ഒറ്റ നോട്ടത്തില്‍ അത് നരേന്ദ്ര മോദിയല്ലെന്ന് പറയില്ല.

സൂക്ഷിച്ച് നോക്കിയാലും സംശയം ബാക്കിയാവും. ഒറിജിനലിനെ വെല്ലുന്നതാണ് ഡ്യൂപ്പിന്റെ ഫോട്ടോ. കറങ്ങിത്തിരിഞ്ഞ് പഹയന്‍ വടകര സ്റ്റേഷനിലും എത്തിയെന്നാണ് ഒരാള്‍ ഫോട്ടോയുടെ അടിക്കുറിപ്പെഴുതിയിരിക്കുന്നത്. എന്നാല്‍ സ്ഥലം വടകര സ്റ്റേഷനാണോ എന്നതിന് അടയാളങ്ങളൊന്നുമില്ല. കേരളത്തിലെ ഏതോ അധികം തിരക്കില്ലാത്ത സ്റ്റേഷനാണെന്ന് പറയാം. പ്രധാനമന്ത്രിയുടെ ഡ്യൂപ്പിനെ തിരിച്ചറിയാനുള്ള പെടാപ്പാടിലാണ് എല്ലാവരും.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read