കര്‍ഷകന്റെ ആത്മഹത്യ;കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ജോയിയുടെ കുടുംബം

By | Monday June 26th, 2017

SHARE NEWS

നാദാപുരം:ചെമ്പനോട് വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ കുടുംബത്തിന് അന്വേഷണത്തില്‍ സംശയം . കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് ജോയിയുടെ സഹോദരന്‍ ജോണ്‍സണ്‍ ആരോപിച്ചു. എന്നാല്‍ അതെ സമയം ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ പേരുണ്ടായിരുന്ന സഹോദരന്‍ ജെയിംസ്‌ താനും ജോയിയും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു.

ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്ത കേസിന്‍റെ അന്വേഷണം ജോയിയുടെ കുടുംബത്തിലേക്ക് കൂടി കേന്ദ്രീകരിക്കുന്നതിനിടയിലാണ് വിമര്‍ശനവുമായി ജോയിയുടെ സഹോദരന്റെ രംഗ പ്രവേശം.കേസ് അട്ടിമറിക്കാനായി ഉദ്യോഗസ്ഥര്‍ ജോയിക്ക് കുടുംബ പ്രശ്നം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സഹോദരന്‍ ജോണ്‍സണ്‍ ആരോപിച്ചു.ഇത് വകുപ്പ് തല നടപടി നേരിട്ട ഉദ്യോഗസ്ഥരേ രക്ഷിക്കാനുള്ള നീക്കമാണെന്നും കുറ്റപ്പെടുത്തി.

ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ച സഹോദരന്‍ ജിമ്മി എന്ന ജെയിംസും വിശദീകരണവുമായി രംഗത്ത് എത്തി.താനും ജോയിയും തമ്മില്‍ ഉണ്ടായിരുന്നത് ചില തെറ്റിദ്ധാരണകള്‍ മാത്രമാണ്. ജോയിയുടെ 80 സെന്റ്‌ സ്ഥലത്തിന്റെ ഒസ്യത്ത് താന്‍ കൈക്കലാക്കിയെന്ന് ജോയിയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിചത് കൊണ്ടാണെന്ന് ജയിംസ് പറഞ്ഞു.  മരിച്ച ജോയിയുടെ സ്വത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഭൂമി തര്‍ക്കം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇതിനായി വരും ദിവസങ്ങളില്‍ കൂടുതല്‍ ബന്ധുക്കളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read