തളീക്കരയില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം

By | Friday January 12th, 2018

SHARE NEWS

കുറ്റ്യാടി : കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് അണുബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് 48 പേരില്‍ നടത്തിയ പരിശോധനയില്‍ ആറു പേര്‍ക്കാണ്
അണുബാധ കണ്ടെത്തിയത്. ഇതെത്തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ മറ്റൊരു 307 പെരെക്കൂടി പരിശോധിച്ചു. ഇവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ്.

ജില്ലയില്‍ മറുനാടന്‍ തൊഴിലാളികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കുറ്റ്യാടി. കുറ്റ്യാടി ടൗണിനോട് ചേര്‍ന്ന തളീക്കര ടൗണില്‍ നിരവധി ലോഡ്ജുകളിലായി ധാരാളം മറുനാടന്‍ തൊഴിലാളികള്‍ താമസിച്ചു വരുന്നു. ഇവര്‍ക്കിടയിലാണ് ഇപ്പോള്‍ മന്ത് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ആറു പേരും ഝാര്‍ഖണ്ഡ് സ്വദേശികളാണ്. ഇവര്‍ നാട്ടില്‍നിന്നുതന്നെ അണുബാധിതരാണോ എന്ന കാര്യം വ്യക്തമല്ല.

സാധാരണ തീരപ്രദേശങ്ങളില്‍ മാത്രം കണ്ടുവരാറുള്ള മന്ത് രോഗം ഉള്‍നാടന്‍ ഗ്രാമമായ തളീക്കരയില്‍ കൂടി സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലായി. ആരോഗ്യകരമായ സാഹചര്യം വീണ്ടെടുക്കുന്നതിന് ജനകീയ സമിതിയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. തളീക്കരയ്ക്കൊപ്പം തൊട്ടടുത്ത പഞ്ചായത്തായ കുറ്റ്യാടിയിലും നാട്ടുകാരില്‍ ആശങ്ക ഉയര്‍ന്നു. ടൗണിലും പരിസരത്തുമായി നൂറുക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്നു. ഇതില്‍ പല കെട്ടിടങ്ങളും യാതൊരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉടമകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

 

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read