ഇരിങ്ങണ്ണൂരില്‍ വായനശാലയ്ക്ക് തീവച്ചു; സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

By | Sunday June 11th, 2017

SHARE NEWS

നാദാപുരം: ഇരിങ്ങണ്ണൂരില്‍ സിപിഎം ഓഫിസിന് നേരെ ആക്രമം. സിപിഎം വായനശാലയ്ക്ക് അക്രമികള്‍ തീയിട്ടു. നാദാപുരം ഇരിങ്ങന്നൂരില്‍ സിപിഎം ആഭിമുഖ്യത്തില്‍ നടത്തുന്ന വായനശാലയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്.

അടച്ചിട്ടിരുന്ന വായനശാല കുത്തിത്തുറന്ന് അക്രമികള്‍ തീയിടുകയായിരുന്നു.ഇതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നാദാപുരം-തലശേരി റോഡ് ഉപരോധിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.

കഴിഞ്ഞ ദിവസം കോഴിക്കോട് സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ കുരുക്ഷേത്ര പുസ്തകശാലയ്ക്കുനേര്‍ക്ക് ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read